കോമയിൽ നിന്ന് പുറത്ത് വന്ന് അലക്സ് ഫെർഗൂസൻ, ഇരിക്കാനും സംസാരിക്കാനും തുടങ്ങി

- Advertisement -

മാഞ്ചസ്റ്ററിൽ നിന്ന് ആശ്വാസകരമായ വാർത്തകളാണ് എത്തുന്നത്. രണ്ട് ദിവസം മുമ്പ് മസ്തിഷ്കത്തിലെ രക്തസ്രാവം കാരണം അതീവ ഗുരുതരാവസ്ഥയിലാല ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൺ ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിക്കുന്നതായാണ് റിപ്പോർട്ടുകൾ‌. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം കോമയിലായിരുന്നു എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഫെർഗി കോമ മറികടന്നെന്നും ഇരിക്കാനും സംസാരിക്കാനും തുടങ്ങി എന്നുമാണ്.

ഡോക്ടർമാരോട് തന്റെ രോഗ വിവരങ്ങളെ പറ്റി ഫെർഗൂസൻ അന്വേഷിച്ചതായും സൺ, ഡെയ്ലി മെയിൽ, മിറർ തുടങ്ങിയ ഇംഗ്ലീഷ് മാധ്യമങ്ങൾ പുറത്തു വിട്ട വാർത്തയിൽ പറയുന്നു. എന്നാൽ ഇതുവരെ ആശുപത്രിയുടെ ഭാഗത്തു നിന്നോ കുടുംബത്തിന്റെ ഭാഗത്ത് നിന്നോ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ ഭാഗത്തു നിന്ന് ഇത് സംബന്ധിച്ച് വിവരങ്ങൾ വന്നിട്ടില്ല. എന്തായാലും പ്രാർത്ഥനയിൽ കഴിയുന്ന ഫുട്ബോൾ ആരാധകർക്ക് ആശ്വാസമേകുന്നതാണ് പുതിയ വിവരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement