Picsart 24 04 02 16 39 49 784

അൽ ഹിലാലിന് തിരിച്ചടി, മിട്രോവിച് 2 മാസത്തോളം പുറത്ത്

ഫുട്ബോൾ സീസൺ നിർണായക ഘട്ടത്തിലേക്ക് കടക്കവെ അൽ ഹിലാലിന് തിരിച്ചടി. അവരുടെ സ്റ്റാർ സ്ട്രൈക്കർ മിട്രോവിച് രണ്ട് മാസത്തോളം പുറത്തിരിക്കും. ശനിയാഴ്ച സൗദി ലീഗിൽ അൽ ഷബാബിനെതിരെ കളിക്കവെ ആണ് അലക്‌സാണ്ടർ മിട്രോവിച്ചിന് പരിക്കേറ്റത്.

പരിക്കേൽക്കും മുമ്പ് രണ്ട് തവണ വലകുലുക്കാൻ സെർബിയൻ സ്‌ട്രൈക്കർക്ക് ആയിരുന്നു. ഈ സീസൺ ലീഗിക് 22 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ താരം നേടിയിട്ടുണ്ട്.

“അലക്‌സാണ്ടർ മിട്രോവിച്ചിന് നടത്തിയ മെഡിക്കൽ പരിശോധനകളെത്തുടർന്ന്, ഹാംസ്ട്രിംഗ് പേശികൾക്ക് പരിക്കേറ്റതായി കണ്ടെത്തി, ആറാഴ്ചത്തേക്ക് ചികിത്സയിലും പുനരധിവാസ പരിപാടിയിലും അദ്ദേഹം പോകും.” തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ ഒരു മാധ്യമ പ്രസ്താവനയിൽ അൽ ഹിലാൽ പറഞ്ഞു:

അൽ ഹിലാൽ ഇപ്പോൾ ലീഗിക് 12 പോയിൻ്റ് ലീഡിൽ നിൽക്കുകയാണ്.

Exit mobile version