സീസൺ അവസാനത്തോടെ ആൽബർട്ട് റോക ബെംഗളൂരു എഫ് സി വിടും

- Advertisement -

ബെംഗളൂരു എഫ് സിയുടെ സ്പാനിഷ് കോച്ച് കോച്ച് ആൽബർട്ട് റോക മെയ് അവസാനത്തോടെ ബെംഗളൂരു എഫ് സി വിടും. മെയ് 31ന് തീരുന്ന കരാർ പുതുക്കേണ്ടതില്ലെന്ന് ആൽബർട്ട് റോക തീരുമാനിക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് റോക കാരാർ പുതുക്കാൻ വിസ്സമ്മതിച്ചതിനു പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം നടന്ന എ എഫ് സി കപ്പ് മത്സരത്തിനിടെ ബെംഗളൂരു ആരാധക സംഘമായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് റോകയോട് ബെംഗളൂരുവിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചിരുന്നു. ബെംഗളൂരു എഫ് സിയുടെ കൂടെ ഫെഡറേഷൻ കപ്പും സൂപ്പർ കപ്പും റോക നേടിയിട്ടുണ്ട്. അവരുടെ ആദ്യ ഐ എസ് എൽ സീസണിൽ ഫൈനലിൽ ചെന്നൈയിനോട് ബെംഗളൂരു എഫ് സി തോറ്റിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement