Site icon Fanport

സീനിയർ ഫുട്ബോൾ; ആലപ്പുഴയെ തകർത്ത് എറണാകുളം

എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ എറണാകുളത്തിന് വൻ വിജയം. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ആലപ്പുഴയെ ആണ് വൻ സ്കോറിൽ എറണാകുളം തോൽപ്പിച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു എറണാകുളത്തിന്റെ വിജയം. ഇരട്ട ഗോളുകളുമായി അഭിജിത്ത് ചന്ദ്രൻ ഇന്ന് എറണാകുളത്തിന്റെ താരമായി.

അഭിജിത്ത് ചന്ദ്രന്റെ ഇരട്ട ഗോളുകൾക്ക് ഒപ്പം അഭിജിത് ടി ജിയും, നദീമും എറണാകുളത്തിനായി ഗോൾ വല ചലിപ്പിച്ചു. ഈ വിജയത്തോടെ എറണാകുളം ക്വാർട്ടറിൽ എത്തി. ക്വാർട്ടർ ഫൈനലിൽ പാലക്കാടിനെ ആകും എറണാകുളം നേരിടുക. കോട്ടയത്തെ തോൽപ്പിച്ചായിരുന്നു പാലക്കാട് ക്വാർട്ടറിൽ എത്തിയത്.

Exit mobile version