
ബാഴ്സലോണ ഇതിഹാസ താരം സാവി ദോഹൻ ക്ലബായ അൽ സാദുമായി ഈ ആഴ്ച പുതിയ കരാറിൽ ഒപ്പിടും. ഈ സീസണോടെ വിരമിക്കുമെന്ന് നേരത്തെ അറിയിച്ച സാവി പരിശീലകനാകാനുള്ള കരാറിലാകും ഒപ്പിടുക എന്നാണ് അറിയിന്നത്. ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ അൽ സാദ് തുടരുന്നത് വരെ സാവി ഈ സീസണിൽ സാദിനായി കളിക്കും. അതിനു ശേഷമാകും പരിശീലകന്റെ വേഷത്തിൽ എത്തുക.
അടുത്ത സീസൺ മുതൽ സാവിയാകും അൽ സാദിന്റെ മുഖ്യ പരിശീലകൻ. ഇപ്പോൾ മുൻ മലാഗ കോച്ച് ഫെരേരിയ ആണ് അൽ സാദിന്റെ പരിശീലകൻ. നേരത്തെ തന്നെ ഖത്തർ ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട് സാവി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial