Picsart 25 01 29 08 42 19 121

ബോണിഫേസോ ഡുറാനോ? ടലിസ്കയ്ക്ക് പകരം സ്ട്രൈക്കറെ തേടി അൽ നസർ

സൗദി പ്രോ ലീഗ് ടീമായ അൽ നാസർ, തങ്ങളുടെ ആക്രമണം ശക്തിപ്പെടുത്തുന്നതിനായി ബയേർ ലെവർകുസന്റെ വിക്ടർ ബോണിഫേസോ ആസ്റ്റൺ വില്ലയുടെ ജോൺ ഡുറാനോ സ്വന്തമാക്കും. കഴിഞ്ഞ ദിവസം ടലിസ്ക ക്ലബ് വിട്ടിരുന്നു. ഇതിനു പകരമാണ് അൽ നസർ പുതിയ സ്ട്രൈക്കറെ എത്തിക്കാൻ ശ്രമിക്കുന്നത്.

28 കാരനായ ബോണിഫേസുമായി അൽ നസഎ ക്ലബ്ബ് തത്വത്തിൽ വാക്കാലുള്ള കരാറിൽ എത്തിയിട്ടുണ്ട്. അതേസമയം, 21 കാരനായ ഡുറാൻ ഈ സീസണിൽ വില്ലയ്ക്കായി 12 ഗോളുകൾ നേടിയിട്ടുണ്ട്, പക്ഷേ ഒരു ബാക്കപ്പ് ഓപ്ഷനായി തുടരുന്നതിനാൽ താരം ക്ലബ് വിടാൻ ഒരുക്കമാണ്. അൽ നാസർ ഡൂറാന് വേണ്ടി 80 മില്യൺ പൗണ്ട് വരെ നൽകാൻ തയ്യാറാണ്.

കഴിഞ്ഞ വർഷം ലെവർകുസന്റെ ബുണ്ടസ്ലിഗ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച ബോണിഫേസ് ട്രാൻസ്ഫർ റൂമറുകൾ നടക്കുന്നതിനാൽ ഇപ്പോൾ ലെവർകൂസന് ഒപ്പം പരിശീലനം നടത്തുന്നില്ല. ഡുറാനായി അൽ നസർ മാത്രമല്ല വെസ്റ്റ് ഹാമും രംഗത്തുണ്ട്.

Exit mobile version