Picsart 23 08 19 01 24 53 642

റൊണാൾഡോ എത്തിയിട്ടും കാര്യമില്ല, രണ്ടാമത്തെ ലീഗ് മത്സരത്തിലും അൽ നസറിന് പരാജയം

ക്രിസ്റ്റ്യാനോ റൊണാൾഡോ തിരികെയെത്തിയിട്ടും അൽ നസറിന് വിജയമില്ല. സൗദി പ്രൊ ലീഗിലെ രണ്ടാം മത്സരത്തിലും അൽ നസർ പരാജയപ്പെട്ടു. ഇന്ന് അൽ താവൂനെ നേരിട്ട അൽ നസർ മറുപടിയില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ടു. അൽ നസറിന്റെ ഹോം ഗ്രൗണ്ടിൽ ആയിരുന്നു മത്സരം. ലീഗിലെ ആദ്യ മത്സരത്തിൽ അൽ നസർ ഇത്തിഫാഖിനോടും പരാജയപ്പെട്ടിരുന്നു.

അൽ നസറിന്റെ ആദ്യ ഇലവനിൽ ഇന്ന് റൊണാൾഡോ ഉൾപ്പെടെയുള്ള വലിയ താരങ്ങൾ തിരികെയെത്തി എങ്കിലും കാര്യമുണ്ടായില്ല. മത്സരത്തിന്റെ ഇരുപതാം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് തവാംബയാണ് താവൂന് ലീഡ് നൽകിയത്‌. ഈ ഗോളിന് മറുപടി കൊടുക്കാൻ അൽ നസർ ഏറെ കഷ്ടപ്പെട്ടു.

രണ്ടാം പകുതിയുടെ അവസാനം അൽ നസർ നിരവധി അവാരങ്ങൾ സൃഷ്ടിച്ചു എങ്കിലും അൽ തവൂൻ താരങ്ങൾ അവരുടെ എല്ലാം നൽകി ഡിഫൻഡ് ചെയ്തു. 89ആം മിനുട്ടിൽ റൊണാൾഡോയുടെ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. ഇഞ്ച്വറി ടൈമിൽ മാനെ അൽ നസറിനായി സമനില ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു. 96ആം മിനുട്ടിൽ താവൂൻ ബഹുഷനിലൂടെ അവരുടെ രണ്ടാം ഗോൾ കണ്ടെത്തിയതോടെ അൽ നസറിന്റെ പരാജയം ഉറപ്പായി.

ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടത് അൽ നസറിന്റെ ലീഗ് കിരീട പോരാട്ടത്തിന് വലിയ തിരിച്ചടിയാണ്‌

Exit mobile version