Picsart 23 05 08 23 58 43 247

ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം കളഞ്ഞ് റൊണാൾഡോയും അൽ നസറും

സൗദി പ്രൊ ലീഗിൽ ഇന്ന് വിജയിച്ചിരുന്നു എങ്കിൽ തൽക്കാലത്തേക്ക് എങ്കിലും റൊണാൾഡോക്കും അൽ നസറിന് ലീഗിൽ ഒന്നാമത് എത്താമായിരുന്നു. എന്നാൽ ഇന്ന് അൽ നസർ സ്വന്തം ഹോം ഗ്രൗണ്ടിൽ അൽ ഖലീജിനോട് സമനില വഴങ്ങി. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇന്ന് ഗോൾ നേടാനും ആയില്ല.

ഇന്ന് നാലാം മിനുട്ടിൽ മാർട്ടിൻസിലൂടെ ഖലീജ് ആണ് ലീഡ് എടുത്തത്. ഈ ഗോളിന് 17ആം മിനുട്ടിൽ ഗോൺസാലസിലൂടെ അൽ നസർ മറുപടി പറഞ്ഞു. പക്ഷേ അതിനു ശേഷം വിജയ ഗോൾ നേടാൻ അൽ നസറിലായില്ല. ഈ സമനിലയോടെ 26 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുകയാണ് അൽ നസർ. ഒരു മത്സരം കുറവ് കളിച്ച അൽ ഇത്തിഹാദ് 59 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു.

Exit mobile version