Picsart 23 08 26 01 15 42 281

ഹാട്രിക്കും ഒപ്പം ഒരു അസിസ്റ്റുമായി റൊണാൾഡോയുടെ താണ്ഡവം, അൽ നസറിന് ലീഗിലെ ആദ്യ വിജയം!!

ക്രിസ്റ്റ്യാനോ റൊണാൾഡോ താണ്ഡവമാടിയ മത്സരത്തിൽ അൽ നസറിന് ഗംഭീര വിജയം. ഇന്ന് അൽ ഫതെയെ നേരിട്ട അൽ നസർ എതിരില്ലാത്ത അഞ്ചു ഗോളുൾക്ക് ആണ് വിജയിച്ചത്‌. ഹാട്രിക്ക് ഗോളും ഒരു അസിസ്റ്റുമായി റൊണാൾഡോ അൽ നസറിന്റെ ഹീറോ ആയി. സൗദി ലീഗ് സീസണിലെ അൽ നസറിന്റെ ആദ്യ വിജയമാണ് ഇത്.

മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ച അൽ നസർ 27ആം മിനുട്ടിൽ ലീഡ് എടുത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനോഹരമായ പാസിൽ നിന്ന് സാഡിയോ മാനെ ആണ് ടീമിന് ലീഡ് നൽകിയത്. മാനെയുടെ ഫിനിഷും മികച്ചതായിരുന്നു. 37ആം മിനുട്ടിൽ റൊണാൾഡോ ലീഗിലെ തന്റെ ആദ്യ ഗോൾ കണ്ടെത്തി. ഖന്നാമിന്റെ ഒരു ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു ഗോളോടെ റൊണാൾഡോ അൽ നസറിന്റെ ലീഡ് 3 ആക്കി ഉയർത്തി. ഖരീബിൽ നിന്ന് പാസ് സ്വീകരിച്ച് അനായാസം റൊണാൾഡോ പന്ത് വലയിലാക്കി. 81ആം മിനുട്ടിൽ മാനെയും തന്റെ രണ്ടാം ഗോൾ കണ്ടെത്തി. ഇതോടെ സ്കോർ 4-0 എന്നായി. മത്സരത്തിന്റെ അവസാന മിനുട്ടിൽ ആണ് റൊണാൾഡോയുടെ ഹാട്രിക്ക് ഗോൾ പിറന്നത്.

ഈ വിജയം അൽ നസറിന്റെ ലീഗ് സീസണിലെ ആദ്യ വിജയമാണ്. ഇതിനു മുമ്പ് കളിച്ച രണ്ട് മത്സരങ്ങളും അൽ നസർ പരാജയപ്പെട്ടിരുന്നു.

Exit mobile version