Picsart 23 08 14 22 30 20 768

റൊണാൾഡോക്ക് ഒപ്പം കളിക്കാൻ ലെങ്ലെയും എത്തുന്നു, ബാഴ്സലോണ ഡിഫൻഡറെ അൽ നസർ സ്വന്തമാക്കും

ബാഴ്‌സയുടെ ഫ്രഞ്ച് സെന്റർ ബാക് ക്ലമന്റ് ലെങ്ലെയും റൊണാൾഡോയുടെ ക്ലബിലേക്ക് എത്തിക്കുന്നു. അൽ നസർ താരത്തെ സ്വന്തമാക്കുന്നതിന് അടുത്താണെന്നാണ് റിപ്പോർട്ടുകൾ. 15 മില്യണോളം ബാഴ്സലോണക്ക് ട്രാൻസ്ഫർ തുകയായി ലഭിക്കും. 2026വരെയുള്ള കരാർ ലെങ്ലെക്ക് മുന്നിൽ അൽ നസർ വെച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഈ ട്രാൻസ്ഫർ പൂർത്തിയാകും എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ സീസണിൽ സ്പർസിൽ ആയിരുന്ന്യ് ലെങ്ലെ കളിച്ചത്. ഒരു വർഷത്തെ ലോണടിസ്ഥാനത്തിൽ ആണ് താരം സ്പർസിൽ എത്തിയത്. ലോൺ കഴിഞ്ഞപ്പോൾ ലെങ്ലെ തിരികെ ബാഴ്സലോണയിലേക്ക് തന്നെ എത്തി.

ബാഴ്സലോണയിൽ എത്തിയ സമയത്ത് ലാ ലീഗയിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കണക്കാക്കിയിരുന്ന ലെങ്ലെക്ക് ബാഴ്‌സക്കൊപ്പം അവസാന സീസണുകളിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ച വെക്കാൻ ആയിരുന്നില്ല. 2018ൽ ആയിരുന്നു ലെങ്ലെയെ ബാഴ്സലോണ സ്വന്തമാക്കിയത്. അതിനു മുമ്പ് സെവിയ്യയിൽ ആയിരുന്നു.

Exit mobile version