Site icon Fanport

കസെമിറോയെ സ്വന്തമാക്കാൻ അൽ-നസർ ഒരുങ്ങുന്നു; ചർച്ചകൾ അന്തിമഘട്ടത്തിൽ

Casemiro



മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മധ്യനിര താരം കസെമിറോയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ-നസർ ഒരുങ്ങുന്നു. ഇരു ക്ലബ്ബുകളും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് പ്രമുഖ സ്പോർട്സ് ജേണലിസ്റ്റുകളായ ഹാമൂദ് 1717, സ്പോർട്ട് ജസിറ എന്നിവർ റിപ്പോർട്ട് ചെയ്യുന്നു.

1000211816


കാസെമിറോയെ ടീമിലെത്തിക്കാൻ അൽ-നസർ അതീവ താല്പര്യം കാണിക്കുന്നുണ്ടെന്നും, കരാർ സംബന്ധിച്ച ചർച്ചകൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണെന്നുമാണ് സൂചന. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന കളിക്കാരിലൊരാളായ കാസെമിറോ കഴിഞ്ഞ സീസൺ മുതൽ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്.


കഴിഞ്ഞ കുറച്ചുകാലമായി സൗദി പ്രോ ലീഗ് വമ്പൻ താരങ്ങളെ ടീമിലെത്തിക്കുന്നതിൽ സജീവമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറിൽ കളിക്കുന്ന സാഹചര്യത്തിൽ, കാസെമിറോയുടെ വരവ് ക്ലബ്ബിന് കൂടുതൽ കരുത്ത് പകരും. ലീഗ് കിരീടം ആണ് അൽ നസർ അടുത്ത സീസണിൽ ലക്ഷ്യമിടുന്നത്.

Exit mobile version