
ഫിഫാ ക്ലബ് ലോകകപ്പിന് യു എ ഇയിൽ ഗംഭീര തുടക്കം. ഉദ്ഘാടന മത്സരത്തിൽ തന്നെ ആതിഥേയരുടെ വിജയമാണ് ഇന്നലെ കണ്ടത്. പ്ലേ ഓഫിൽ യു എ ഇ ക്ലബായ അൽ ജസിറ എതിരില്ലാത്ത ഒരു ഗോളിന് ഓക്ലന്റ് സിറ്റിയെ പരാജയപ്പെടുത്തി.
38ആം മിനുട്ടിൽ റൊമാരിനോ ആണ് കളിയിലെ വിജയ ഗോൾ നേടിയത്. ഡിസംബർ 9നാണ് ഇനി അടുത്ത മത്സരം. ഇന്ന് പ്ലേ ഓഫിൽ വിജയിച്ച അൽ ജസിറ ഇനി ക്വാർട്ടറിലാകും മത്സരിക്കുക. റയൽ മാഡ്രിഡ് സെമി ഫൈനൽ മുതൽക്കു മാത്രമെ മത്സരത്തിന് ഇറങ്ങു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial