Picsart 23 05 06 17 12 27 639

അൽ ഹിലാലിനെ തോൽപ്പിച്ച് ഉറാവ റെഡ് ഡയമണ്ട്സ് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കി

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം ജപ്പാൻ ക്ലബായ ഉറാവ റെഡ് ഡയമണ്ട്സ് സ്വന്തമാക്കി. ഇന്ന് ജപ്പാനിലെ സയ്തമ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൗദി ക്ലബായ അൽ ഹിലാലിനെ തോൽപ്പിച്ച് ആണ് റെഡ് ഡയമണ്ട്സ് കിരീടം ഉയർത്തിയത്‌‌. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ജപ്പാൻ ക്ലബിന്റെ വിജയം. രണ്ടാം പകുതിയുടെ തുടക്കത്തിൽ പിറന്ന സെൽഫ് ഗോൾ ആണ് വിജയ ഗോളായി മാറിയത്.

റെഡ് ഡയമണ്ട് ഇത് മൂന്നാം തവണയാണ് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നത്. ഇതിനു മുമ്പ് 2007ലും 2017ലും അവർ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയിരുന്നു‌. ഈ വിജയത്തോടെ അടുത്ത ക്ലബ് ലോകകപ്പിലേക്ക് റെഡ് ഡയമണ്ട്സ് യോഗ്യത നേടി.

Exit mobile version