Site icon Fanport

റൊണാൾഡോക്ക് ഗോൾ, സൗദി ലീഗിൽ അൽ നസറിന് വിജയം

സൗദി പ്രീമിയർ ലീഗിൽ റൊണാൾഡോയുടെ ടീമായ അൽ നസറിന് വിജയം.ഇന്ന് അൽ ഫതെഹിനെ നേരിട്ട അൽ നസർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിനായി ഇന്ന് ഒരു ഗോൾ നേടി. റൊണാൾഡോയുടെ ഈ സീസണിലെ 21ആം ഗോളായിരുന്നു ഇത്.

റൊണാൾഡോ 24 02 18 00 45 32 360

ഇന്ന് കളി ആരംഭിച്ച് 17ആം മിനുട്ടിൽ അൽ നസർ ലീഡ് എടുത്തു. അൽ ഗനത്തിന്റെ പാസ് സ്വീകരിച്ച് റൊണാൾഡോ ഗോൾ നേടുകയായിരുന്നു. 29ആം മിനുട്ടിൽ അൽ നജ്ദിലൂടെ ഫതെഹ് സമനില പിടിച്ചു.

72ആം മിനുട്ടിൽ വീണ്ടും ഒരു അൽ ഖനം അസിസ്റ്റ് അൽ നസറിന് വിജയ ഗോൾ നേടി. ഒറ്റാവിയോ ആണ് വിജയ ഗോൾ നേടിയത്. 20 മത്സരങ്ങളിൽ 49 പോയിന്റുമായി അൽ നസർ ലീഗിൽ രണ്ടാമത് തുടരുകയാണ്. 53 പോയിന്റുള്ള അൽ ഹിലാൽ ആണ് ഒന്നാമത്.

Exit mobile version