ആദ്യ യൂറോപ്യൻ പര്യടനത്തിനൊരുങ്ങി അൽ എത്തിഹാദ് ടീം നാളെ ജോർജിയയിലേക്ക്

- Advertisement -

5 വർഷമായി ഫുട്ബോൾ രംഗത്ത് ഒരു പിടി നല്ല താരങ്ങളെ വളർത്തിയെടുത്തകൊണ്ട് വരുന്ന അൽ എത്തിഹാദ് അക്കാദമി തങ്ങളുടെ കന്നി യൂറോപ്യൻ പര്യടനത്തിന് നാളെ ഹെഡ് കോച്ച് മിഖായിൽ സക്കറിയയുടെ നേതൃത്വത്തിൽ പുറപ്പെടും. കൂടെ മലയാളി കോച്ചുകളായ സാഹിർമോൻ, സലീൽ, റിഷാമും അനുഗമിക്കും.

ഒരു പിടി മലയാളി താരങ്ങൾ ഉൾപ്പെടുന്ന ഈ ടീം 10 ദിവസത്തെ പര്യടനത്തിനാണ് പോവുന്നത്.  ഇതിൽ 15 അണ്ടർ 14 താരങ്ങൾക്ക് പുറമെ 15 അണ്ടർ-16 താരങ്ങളും ഉൾപ്പെടുന്നു. പരിശീലനത്തിന് പുറമെ ഇരു ടീമുകളും ഓരോ ടൂർണ്ണമെന്റിലും പങ്കെടുക്കുന്നുണ്ട്.

യുഎയിലെ ഫുട്ബോൾ രംഗത്ത് പുത്തൻ താരോദയങ്ങളെ വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്കാണ് അൽ ഇത്തിഹാദ് അക്കാദമി സമീപ കാലത്തായി നടത്തിക്കൊണ്ടിരിക്കുന്നത്. അതിനുള്ള ഉദാഹരണങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിൽ ഇടം നേടിയ സഹൽ അബ്ദുൽ സമദും ബെംഗളൂരു എഫ് സി താരം ജേക്കബ് ജോണും ഗോകുലം എഫ് സി താരം ബദർ അൽ ഖൈലും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement