Picsart 23 08 18 01 21 17 331

മഹ്റെസിന് സൗദിയിലെ ആദ്യ ഗോൾ, അൽ അഹ്ലിക്ക് രണ്ടാം വിജയം

സൗദി അറേബ്യൻ ലീഗിൽ അൽ അഹ്ലിക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് എവേ മത്സരത്തിൽ അൽ ഖലീജിനെ നേരിട്ട അൽ അഹ്ലി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. അൽ അഹ്ലിക്ക് വേണ്ടി റിയാദ് മഹ്റസ് തന്റെ ആദ്യ ഗോൾ ഇന്ന് നേടി. ഒമ്പതാം മിനുട്ടിൽ മറ്റൊരു പുതിയ സൈനിംഗ് ആയ ഇബാനസിലൂടെ ആണ് അൽ അഹ്ലി ലീഡ് എടുത്തത്.

ആദ്യ പകുതിയുടെ അവസാനം മഹ്റസും ഗോൾ കണ്ടെത്തി. സ്കോർ 2-0. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹാംസിയിലൂടെ ഖലീജ് ഒരു ഗോൾ മടക്കിയത് കളി ആവേശകരമാക്കി. എങ്കിലും പരാജയം ഒഴിവാക്കാൻ ഖലീജിനായില്ല. അവസാനം അൽ നബിത് കൂടെ ഗോൾ നേടിയതോടെ അൽ അഹ്ലിയുടെ വിജയം പൂർത്തിയായി. ഈ വിജയത്തോടെ അൽ അഹ്ലി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്കുമായി ഹീറോ ആയ ഫിർമിനോ ഇന്ന് അഹ്ലിക്ക് ആയി കളത്തിൽ ഇറങ്ങിയിരുന്നില്ല.

Exit mobile version