Picsart 23 05 26 20 53 02 127

അയാക്സിന്റെ പുതിയ എവേ ജേഴ്സി എത്തി

ഡച്ച് ക്ലബായ അയാക്സ് അടുത്ത സീസണായുള്ള എവേ ജേഴ്സി ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. വ്യത്യസ്തമായ ജേഴ്സി ആണ് ഇത്തവണ അയാക്സ് എവേ ജേഴ്സി ആയി ഇറക്കിയിരികുന്നത്. മികച്ച സ്വീകരണം തന്നെയാണ് ആരാധകർക്ക് ഇടയിൽ ഈ ജേഴ്സിക്ക് ലഭിക്കുന്നത്‌. ഡച്ച് ഫുട്ബോൾ സീസണിലെ അവസാന മത്സരത്തിൽ അയാക്സ് ഈ ജേഴ്സി അണിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ സീസണിൽ അയാക്സ് ആയിരുന്നു യൂറോപ്പിൽ ഏറ്റവും മികച്ച ജേഴ്സികൾ ഒരുക്കിയത്.

Exit mobile version