20230203 154811

അയാക്സിന്റെ പരിശീലകനായി ഹെയ്റ്റിംഗ തന്നെ തുടരും

39 കാരനായ മുൻ ഹോളണ്ട് താരം ഹെയ്റ്റിംഗ ഈ സീസൺ മുഴുവൻ അജാക്സിന്റെ മുഖ്യ പരിശീലകനായി തുടരും. കഴിഞ്ഞ ആഴ്ച അയാക്സ് അവരുടെ മുഖ്യപരിശീലകനെ പുറത്താക്കിയിരുന്നു. തുടർന്നാണ് അസിസ്റ്റന്റ് പരിശീലകനായ ഹെയ്റ്റഗ താൽക്കാലികമായി ക്ലബിന്റെ മുഖ്യ പരിശീലകനായത്. താൽക്കാലിക ചുമതലയേറ്റ മത്സരത്തിൽ 4-1ന്റെ വിജയം അയാക്സിന് നൽകാൻ അദ്ദേഹത്തിനായിരുന്നു.

ഹെയ്‌റ്റിംഗയുടെ അസിസ്റ്റന്റ് കോച്ചായി ഡ്വൈറ്റ് ലോഡ്‌വെജസിനെയും നിയമിച്ചു. കഴിഞ്ഞ വർഷം നവംബറിൽ അയാക്സുമായുള്ള കരാർ നീട്ടിയ ജോൺ ഹെയ്റ്റിംഗക്ക് 2025 ജൂൺ 30 വരെ അയാക്സിൽ കരാറുണ്ട്. മുമ്പ് അദ്ദേഹം അയാക്സ് U23 ന്റെ മുഖ്യ പരിശീലകനായിരുന്നു. ക്ലബ്ബിനായി ഏഴ് സീസണുകൾ കളിക്കുകയും ചെയ്തിട്ടുണ്ട്.

2015-ൽ അയാക്‌സിലേക്ക് മടങ്ങുന്നതിന് മുമ്പ്, ഹെയ്‌റ്റിംഗ അത്‌ലറ്റിക്കോ മാഡ്രിഡ്, എവർട്ടൺ, ഫുൾഹാം, ഹെർത്ത ബിഎസ്‌സി എന്നിവയർക്കായും കളിച്ചു.

Exit mobile version