Site icon Fanport

അയാക്സിന് 9 വർഷങ്ങൾക്ക് ശേഷം ഡച്ച് കപ്പ്!

നീണ്ട കലാത്തെ കാത്തിരിപ്പിനു ശേഷം അയാക്സ് ഡച്ച് കപ്പ് സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലിൽ വില്ലെം ക്ലബിനെ തോല്പ്പിച്ചായിരുന്നു അയാക്സിന്റെ കിരീട നേട്ടം. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു അയാക്സിന്റെ വിജയം. ഹണ്ട്ലറുടെ ഇരട്ട ഗോളുകളും, ബ്ലിൻഡ്, ക്രിസ്റ്റൻസൻ എന്നിവരുടെ ഗോളുകളുമാണ് അയാക്സിന് വിജയം നൽകിയത്.

2009-10 സീസണ് ശേഷം ആദ്യമായാണ് അയാക്സ് ഡച്ച് കപ്പ് നേടുന്നത്. ഈ കിരീടത്തോടെ മൂന്ന് കിരീടങ്ങളും നേടാമെന്ന അയാക്സ് സ്വപ്നം സജീവമായി. ലീഗിലും അയാക്സ് കിരീടത്തിനടുത്താണ്. ഡച്ച് ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ പി എസ് വിയെ ഗോൾ ഡിഫറൻസിൽ പിന്തള്ളി ഒന്നാമത് നിൽക്കുകയാണ് അയാക്സ്. അതുകൂടാതെ ചാമ്പ്യൻസ് ലീഗ് കിരീടവും അയാക്സിന്റെ പ്രതീക്ഷയിലുണ്ട്. മറ്റന്നാൾ രണ്ടാം പാദ സെമിയിൽ ടോട്ടൻഹാഹിനെ നേരിടാൻ ഇരിക്കുകയാണ് അയാക്സ്.

Exit mobile version