Site icon Fanport

ഇൻഡിപെൻഡൻസ് ഡേ കപ്പ്, ഐസോളിന് ജയം

ഇൻഡിപെൻഡൻസ് ഡേ കപ്പിൽ ഇന്ന് ഐസോളിന് വിജയം. റാമ്ലുൻ നോർത്ത് എഫ് സിയെ ആണ് ഇന്ന് ഐസോൾ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വിജയം. ഐസോളിനായി റിഞ്ചാനയും ഡേവിഡുമാണ് ഗോൾ നേടിയത്. അഞ്ചാം മിനുട്ടിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ഐസോളിന്റെ വിജയം.

ഐസോളിന്റെ ഗ്രൂപ്പിലെ രണ്ടാം വിജയമാണിത്. കഴിഞ്ഞ മത്സരത്തിൽ ചാന്മാരി എഫ് സിയെ എതിരില്ലാത്ത ആറു ഗോളുകൾക്കും ഐസോൾ തോൽപ്പിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് ജയവും ഒരു തോൽവിയുമായി 6 പോയന്റാണ് ഐസോളിന് ഇപ്പോഴുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version