Picsart 23 02 25 18 51 17 196

ഐസാളിനെതിരെ മൂന്ന് ഗോൾ വിജയവുമായി ഗോകുലം കേരള

ഗോകുലം കേരളയ്ക്ക് മറ്റൊരു മികച്ച വിജയം കൂടെ. ഇന്ന് കോഴിക്കോട് നടന്ന മത്സരത്തിൽ ഐസാൾ എഫ് സിയെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം നേടി. ആദ്യ പകുതിയിൽ 35ആം മിനുട്ടിൽ രാഹുൽ രാജു ആണ് ഗോകുലം കേരളക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ മെൻഡിയിലൂടെ ഗോകുലം ലീഡ് ഇരട്ടിയാക്കി.

കളിയുടെ അവസാനം ജോബിയുടെ അസിസ്റ്റിൽ നിന്ന് ജോസഫ് കൂടെ ഗോൾ നേടിയതോടെ ഗോകുലം കേരളയുടെ വിജയം പൂർത്തിയായി. ഗോകുലം കേരള ഇപ്പോൾ 33 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ഐസാൾ എട്ടാം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version