primus mobile
primus mobile

ഐസോൾ എഫ് സി സ്ഥാപകൻ അന്തരിച്ചു

ഐസോൾ എഫ് സിയുടെ സ്ഥാപകനായ ബെഞ്ചമിൻ കിയാങ്തെ അന്തരിച്ചു. 1984ൽ കിയാങ്തെയാണ് ഐസോൾ ക്ലബ് രൂപീകരിച്ചത്. വിദേശയാത്രകളിൽ പ്രൊഫഷണൽ ക്ലബുകളെ കുറിച്ച് പഠിച്ച് മിസോറാമിലും അങ്ങനെ ഒന്ന് തുടങ്ങണമെന്ന ആഗ്രഹത്തിലാണ് 1984ൽ കിയാങ്തെ ക്ലബ് രൂപീകരിച്ചത്.

മിസോറാം ഫുട്ബോൾ അസോസിയേഷനെ വെല്ലുവിളിച്ചു കൊണ്ട് എടുത്ത വിപ്ലവകരമായ തീരുമാനമായിരുന്നു അന്ന് ഐസോളിന്റെ രൂപീകരണം. അക്കാലത്തുള്ള ഫുട്ബോൾ സംസ്കാരത്തേക്കാൾ ഒരുപാട് മുന്നേ സഞ്ചരിച്ച വ്യക്തിയായിരുന്നു ബെഞ്ചാമിൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial