സ്കൗട്ട് ചെയ്യാൻ ആപ്പ് ഇറക്കി എ ഐ എഫ് എഫ്

ഇന്ത്യൻ യുവതാരങ്ങളെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സ്കൗട്ട് ചെയ്യാൻ വേണ്ടി പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ച് എ ഐ എഫ് എഫ്. സ്കൗട്ട് മി എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷൻ ഇന്നാണ് പുറത്തിറക്കിയത്. രാജ്യത്തിന്റെ എല്ലാ കോണിലും ഉള്ള യുവതാരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഈ ആപ്ലിക്കേഷബ് വഴി ലഭ്യമാക്കും. ഇത് താരങ്ങൾക്ക് വലിയ അവസരങ്ങൾ തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പ്രഫുൽ പട്ടേൽ ആപ്ലിക്കേഷൻ പുറത്തിറക്കി കൊണ്ട് പറഞ്ഞു.

17കാരനായ കുഷ് പാണ്ടെ ആണ് ആപ്ലിക്കേഷൻ നിർമ്മിച്ചത്. ജയ്പൂർ ജയശ്രീ പരിവാൽ സ്കൂളിലെ വിദ്യാർത്ഥിയും മുമ്പ് ഡെൽഹി സംസ്ഥാന ടീമിനെ പ്രതിനിധീകരിച്ച ഫുട്ബോൾ താരവുമാണ് കുഷ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബൊയ്തങ് ഹാവോകിപ് രണ്ട് വർഷം കൂടെ ബെംഗളൂരു എഫ് സിയിൽ
Next articleഗാരി കിര്‍സ്റ്റനെ കണ്‍സള്‍ട്ടന്റായി ബംഗ്ലാദേശ് പരിഗണിക്കുന്നു