മലക്കം മറിഞ്ഞ് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, നിക്കോളൈ ആഡമിനെ പിരിച്ചു വിട്ടിട്ടില്ല എന്ന് വിശദീകരണം.

ഇന്ത്യൻ അണ്ടർ 17 കോച്ച് നിക്കോളൈ ആഡമിനെ പിരിച്ചു വിട്ടിട്ടില്ല എന്ന് എ ഐ എഫ് എഫ്. ഇന്നലെ നിക്കോളൈ ആഡമിനെ പിരിച്ചു വിട്ടെന്ന വാർത്ത സോഷ്യൽ മീഡിയയിൽ അടക്കം വളരെ അധികം ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഫെഡറേഷനിലെ ചിലരുടെ രാഷ്ട്രീയ താല്പര്യങ്ങളാണ് നിക്കോളൈ ആഡമിനെ പിരിച്ചു വിടുന്നതിനു കാരണമെന്ന് പല റിപ്പോർട്ടുകളും വന്നിരുന്നു. അണ്ടർ 17 വേൾഡ് കപ്പ് അടുത്തിരിക്കെ എടുത്ത ഈ തീരുമാനം പല ഫുട്ബോൾ പ്രമുഖരും വിമർശിച്ചിരുന്നു

2015ൽ ഇന്ത്യയിലേക്കെത്തിയ ജർമ്മൻ സ്വദേശിയായ നിക്കോളായ് ആഡം ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങളായിരുന്നു വരുത്തിയത്. മത്സര ഫലങ്ങൾ പലപ്പോഴും എതിരായിരുന്നെങ്കിലും ഇന്ത്യൻ അണ്ടർ 17 ടീം കളിച്ച ഫുട്ബോൾ പ്രതീക്ഷ നൽകുന്നതും ലോക നിലവാരമുള്ളതുമായിരുന്നു.

ഫുട്ബോൾ ഫെഡറേഷന്റെ സൈറ്റിലാണ് നിക്കോളൈ ആഡമിനെ പിരിച്ചു വിട്ടിട്ടില്ല എന്ന വിശദീകരണം നൽകിയത്.  https://www.the-aiff.com/news-center-details.htm?id=7808 . പുതിയ തീരുമാനത്തോടുള്ള ഫുട്ബോൾ ലോകത്തിന്റെ പ്രതികരണം എന്താവുമെന്നത് കാത്തിരുന്ന കാണാം. ഇന്ത്യയിൽ കായിക ഭരണത്തിൽ രാഷ്ട്രീയ ഇടപെടലിന്റെ മറ്റൊരു ഉദാഹരണമായി ഇതിനെ വിലയിരുത്താം.