അഗ്യൂറോയ്ക്ക് കാറപകടം; രണ്ട് മാസത്തോളം കളിക്കാൻ കഴിഞ്ഞേക്കില്ല

മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റാർ സ്ട്രൈക്കർ അഗ്യൂറോയ്ക്ക് കാറപകടത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രി ഹോളണ്ടിൽ വെച്ചായിരുന്നു അപകടം. താരത്തെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇന്ന് മാഞ്ചസ്റ്ററിലേക്ക് കൊണ്ടുവരും. മാഞ്ചസ്റ്റർ സിറ്റിയുടെ ഡോക്ടർമാർ പരിശോധിച്ച ശേഷം മാത്രമേ പരിക്ക് എത്രകാലം അഗ്യൂറോയെ കളത്തിന് പുറത്ത് നിർത്തും എന്ന് തീരുമാനമാകുകയുള്ളു. എങ്കിലും റിപ്പോർട്ടുകൾ പ്രകാരം രണ്ട് മാസത്തിലധികം കാലം കളത്തിലിറങ്ങാൻ അഗ്യൂറോ കാത്തിരിക്കേണ്ടി വരും.

വാരിയെല്ലിനാണ് അഗ്യൂറോയ്ക്ക് പരിക്കേറ്റിരിക്കുന്നത്. ആംസ്റ്റർഡാമിൽ ഒരു കൺസേർട്ട് കണ്ട് സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്നു അഗ്യൂറോ. സീറ്റ് ബെൽട്ട് അടക്കമുള്ള സുരക്ഷ പാലിച്ചതു കൊണ്ടാണ് വലിയ പരിക്കിൽ നിന്ന് അഗ്യൂറോ രക്ഷപ്പെട്ടത് എന്നാണ് ഹോളണ്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ.

താരത്തിന്റെ അപകട വാർത്തയിൽ ഫുട്ബോൾ ലോകം ആകെ ഞെട്ടിയിരിക്കുകയാണ്. സീസൺ ഉജ്ജ്വല ഫോമിൽ ആരംഭിച്ച അഗ്യൂറോ പ്രീമിയർ ലീഗിൽ ഇപ്പോൾ ടോപ്പ് സ്കോററാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തേഴും മികച്ച ഗോൾ സ്കോററാകാൻ വെറും ഒരു ഗോൾ മാത്രമേ അഗ്യൂറോയ്ക്ക് വേണ്ടിയിരുന്നുള്ളൂ. സിറ്റിക്ക് ഒപ്പം അർജന്റീനയ്ക്കും അഗ്യൂറോയുടെ പരിക്ക് കനത്ത തിരിച്ചടിയാകും. താരം എത്രയും പെട്ടന്ന് കളത്തിലേക്ക് മടങ്ങിവരട്ടെ എന്നാണ് ഫുട്ബോൾ ലോകത്തിന്റെ ഇപ്പോഴത്തെ പ്രാർത്ഥന.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅഞ്ചില്‍ അഞ്ചും തോറ്റ് ഡല്‍ഹി
Next articleജേസണ്‍ മുഹമ്മദ് അഞ്ചാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ നയിക്കും