Site icon Fanport

ബാലൻ ഡി ഓർ അർഹിക്കുന്നത് മെസ്സി മാത്രം, അഗ്വേറോ

ബാലൻ ഡി ഓർ അർഹിക്കുന്നത് മെസ്സി ആണെന്ന് വ്യക്തമാക്കി അഗ്വേറോ. കഴിഞ്ഞ ദിവസം ബാലൻ ഡൊ ഓറിനെ കുറിച്ച് ചോദിച്ചപ്പോൾ ചാമ്പ്യൻസ് ലീഗ് നേടിയെങ്കിലേ ബാലൻ ഡി ഓർ അർഹിക്കുന്നുള്ളൂ എന്ന് അഗ്വേറോ പറഞ്ഞിരുന്നു. അത് മെസ്സിയെ ഉദ്ദേശിച്ചാണെന്ന് മാധ്യമങ്ങൾ വളച്ചൊടിച്ചിരുന്നു. ഇതോടെയാണ് തന്റെ പ്രസ്ഥാവന വിശദീകരിച്ച് അഗ്വേറൊ എത്തിയത്.

താൻ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താത്തതിനാൽ താൻ ബാലൻ ഡി ഓർ അർഹിക്കുന്നില്ല എന്നാണ് ഉദ്ദേശിച്ചത് എന്ന് അഗ്വേറോ വ്യക്തമാക്കി. മെസ്സി മാത്രമാണ് ഈ സീസണിൽ ബാലൻ ഡി ഓർ അർഹിക്കുന്നത് എന്ന് അഗ്വേറോ വ്യക്തമാക്കി. ഈ സീസണിലെ പോലെയാണ് മെസ്സിയുടെ പ്രകടനം എങ്കിൽ എല്ലാ സീസണിലും അദ്ദേഹം ബാലൻ ഡി ഓർ അഹിക്കുന്നു എന്നും അഗ്വേറോ പറഞ്ഞു. മെസ്സി കളിക്കുന്ന കാലത്തോളം മെസ്സി ആയിരിക്കും ബാലൻ ഡി ഓറിനായുള്ള തന്റെ ഫേവറിറ്റ് എന്നും അഗ്വേറോ പറഞ്ഞു.

Exit mobile version