
- Advertisement -
ഗോവയില്‍ സമാപിച്ച അന്തര്‍സംസ്ഥാന മല്‍സരങ്ങളില്‍ നിന്നും സി പി (സെറബ്രല്‍ പാള്‍സി) ഫുട്ബോള്‍ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ മലയാളി സാന്നിദ്ധ്യവും. കണ്ണൂര്‍ പിലാത്തറ സ്വദേശി മുഹമ്മദ് അഫ്സലാണ് അടുത്ത മാസം നേപ്പാളില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്.
അന്തര്‍സംസ്ഥാന ടൂര്‍ണമെന്റില്‍ റണ്ണറപ്പായ തമിഴ്നാട് സംസ്ഥാന ടീമിന്ന് വേണ്ടിയാണ് അഫ്സല് ബൂട്ടണിഞ്ഞത്. അടുത്ത വര്‍ഷം സ്പെയിനില്‍ വെച്ച് നടക്കുന്ന സി പി ഫുട്ബോള്‍ ലോകകപ്പ് അണ്ടര്‍ 17 ടീമിലും അഫ്സല് ഇന്ത്യന്‍ ജഴ്സിയണിയും. തളിപ്പറമ്പ ഗ്ലോബൽ ഫുട്ബോള്‍ അക്കാദമിയിലെ മുന്നേറ്റനിര താരമാണ് അഫ്സല്. പിലാത്തറ മണ്ടൂര്‍ സ്വദേശി അമീര്‍- ഫൗസിയ ദമ്പതികളുടെ മകനാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement