അഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ സെമി ഉറപ്പിച്ച് സെനഗൽ

ആഫ്രിക്കൻ കപ്പ് നേഷൻസിന്റെ സെമി ഫൈനൽ ഉറപ്പിച്ച് സെനഗൽ. ഇക്വറ്റോറിയൽ ഗിനിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് സെനഗൽ സെമി ഫൈനൽ ഉറപ്പിച്ചത്. സെമി ഫൈനലിൽ ബുർകിന ഫാസോയാണ് സെനഗലിന്റെ എതിരാളികൾ. ബുധനാഴ്ചയാണ് ഇരുവരും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടം.

ആദ്യ പകുതിയുടെ തുടക്കത്തിൽ സാദിയോ മാനെയുടെ പാസിൽ നിന്ന് ഫമാര ദിദിയോയാണ് സെനഗലിന് വേണ്ടി ആദ്യ ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ബൈല സാമിന്റെ ഗോളിൽ ഗിനിയ സമനില പിടിച്ചു. എന്നാൽ അധികം വൈകാതെ തന്നെ കുയാറ്റെ യുടെ ഗോളിൽ ലീഡ് നേടിയ സെനഗൽ ഇസ്മായില സാറിലൂടെ മൂന്നാമത്തെ ഗോളും നേടി സെമി ഫൈനൽ ഉറപ്പിക്കുകയായിരുന്നു.