ആഫ്രിക്കൻ നാഷൺസ് കപ്പിലെ ആദ്യ മത്സരത്തിൽ മാനെക്ക് വിലക്ക്

ആഫ്രിക്കൻ നാഷൺസ് കപ്പിലെ സെനഗലിന്റെ ആദ്യ മത്സരത്തിൽ ലിവർപൂൾ താരം മാനെ കളിക്കില്ല. ആഫ്രിക്കൻ നാഷൺസ് കപ്ലിന്റെ യോഗ്യത റൗണ്ടിൽ രണ്ട് മഞ്ഞക്കാർഡുകൾ വാങ്ങിയതാണ് മാനെയ്ക്ക് വിനയായത്. ഗിനിയക്ക് എതിരെയും മഡഗാസ്കറിനെതിരെയും ഉള്ള മത്സരങ്ങളിൽ ആയിരുന്നു മാനെയ്ക്ക് കാർഡുകൾ ലഭിച്ചത്. എന്നാൾ മഡഗാസ്കറിനെതിരെ വാങ്ങിയ മഞ്ഞക്കാർഡ് മാച്ച് റിപ്പോർട്ടിൽ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മാനെയ്ക്ക് വിലക്ക് ഉണ്ടായിരുന്നത് ആരും അറിഞ്ഞില്ല.

എന്നാൽ കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമാണ് സെനഗൽ ടീം ഈ വിലക്കിനെ കുറിച്ച് അറിഞ്ഞത്. ജൂൺ 23ന് ടാൻസാനിയക്ക് എതിരെ നടക്കുന്ന മത്സരമാകും മാനെയ്ക്ക് നഷ്ടമാവുക. അൾജീരിയ്ക്ക്കും കെനിയക്കും എതിരായ മത്സരങ്ങളിൽ മാനെ കളിക്കും. ഇപ്പോൾ സെനഗൽ ടീമിനൊപ്പം ഈജിപ്തിലാണ് മാനെ ഉള്ളത്.

സലാ നയിക്കും, ആഫ്രിക്കൻ നാഷൺസ് ലീഗിനായുള്ള ഈജിപ്ത് ടീം പ്രഖ്യാപിച്ചു

ആഫ്രിക്കൻ നാഷൺസ് കപ്പിനായുള്ള 23 അംഗ ഈജിപ്ത് സ്ക്വാഡ് പ്രഖ്യാപിച്ചു. ലിവർപൂളിന്റെ സൂപ്പർ താരം സലാ അടങ്ങുന്നതാണ് സ്ക്വാഡ്. പരിശീലകൻ ഹവിയർ അഗ്വിരെയുടെ ഈജിപ്തിന് ഒത്തുള്ള ആദ്യ പ്രധാന ടൂർണമെന്റാണിത്. ഈജിപ്ത് തന്നെ ആതിഥ്യം വഹിക്കുന്നതിനാൽ കിരീട പ്രതീക്ഷ ഈജിപ്തിന് വളരെ കൂടുതലാണ്.

സലായ്ക്ക് ഒപ്പം ആഴ്സണൽ താരം എൽ നെനി, ആസ്റ്റൺ വില്ല താരം എൽ മഹ്മൂദി, വെസ്റ്റ്ബ്രോം താരം അഹ്മെദ് ഹെഗാസി എന്നീ പ്രമുഖരൊക്കെ 23 അംഗ സ്ക്വാഡിൽ ഉണ്ട്.

Squad

Goalkeepers: Mohamed El Shenawy (Al Ahly), Ahmed al-Shennawy (Pyramids) and Mahmoud Abdelrahim Genesh (Zamalek)

Defenders: Ahmed Elmohamady (Aston Villa/ENG), Omar Gaber (Pyramids), Ayman Ashraf (Al Ahly), Mahmoud Hamdy el-Winsh (Zamalek), Baher ElMohamady (Ismaily), Ahmed Hegazi (West Bromwich Albion/ENG), Ahmed Ayman Mansour(Pyramids), Mahmoud Alaa (Zamalek)

Midfielders: Waleed Soliman (Al Ahly), Abdullah al-Saeed (Pyramids), Mohamed Elneny (Arsenal/ENG), Tarek Hamed (Zamalek), Ali Ahmed Ghazal (Feirense/POR), Mahmoud Hassan Trezeguet (Kasimpasa/TUR), Amr Warda (Atromitos/GRE), Nabil Emad Donga (Pyramids), Mohamed Salah (Liverpool/ENG)

Forwards: Marwan Mohsen (Al Ahly), Ahmed Hassan Kouka (Olympiacos/GRE), Ahmed Ali Kamel (Al Mokawloon)

ആഫ്രിക്കൻ നാഷൺസ് കപ്പിനായുള്ള സെനഗൽ ടീം ആയി, കൗലിബാലിയും മാനെയും ടീമിൽ

ആഫ്രിക്കൻ നാഷൺസ് കപ്പിനായുള്ള ടീം സെനഗൽ പ്രഖ്യാപിച്ചു. 25 അംഗ ടീമിനെ കഴിഞ്ഞ ദിവസമാണ് പരിശീലകൻ സിസ്സെ പ്രഖ്യാപിച്ചത്. കരുത്തരായ താരങ്ങൾ അണിനിരക്കുന്നതാണ് സെനഗലിന്റെ ലൈനപ്പ്. ലിവർപൂൾ ഫോർവേഡ് സാഡിയോ മാനെ, നാപോളി സെന്റർ ബാക്ക് കൗലിബാലി തുടങ്ങിയവരാണ് സെനഗലിന്റെ പ്രധാന താരങ്ങൾ.

മൗസ കൊനാറ്റെ, ഇദിരിസ ഗാന, ചെയ്ക് കൊയാട്ടെ തുടങ്ങിയ യൂറോപ്പിലെ പ്രമുഖ താരങ്ങളും സെനഗൽ ടീമിൽ ഉണ്ട്. നാഷൺസ് കപ്പിന്റെ ഫേവറിറ്റുകളിൽ ഒന്നായാണ് സെനഗലിനെ വിലയിരുത്തുന്നത്. ജൂൺ 23ന് തൻസാനിയക്കെതിരെ ആണ് സെനഗലിന്റെ ആദ്യ മത്സരം.

Goalkeepers: Abdoulaye Diallo (Rennes, France), Alfred Gomis (SPAL, Italy), Edouard Mendy (Reims, France)

Defenders: Kalidou Koulibaly (Napoli, Italy), Moussa Wague (Barcelona, Spain), Pape Abdou Cisse (Olympiakos, Greece), Salif Sane (Schalke, Germany), Youssouf Sabaly (Bordeaux, France), Lamine Gassama (Goztepe, Turkey), Saliou Ciss (Valenciennes, France), Cheikhou Kouyate (Crystal Palace, England)

Midfielders: Alfred Ndiaye (Malaga, Spain), Santy Ngom (Nancy, France), Idrissa Gana Gueye (Everton, England), Keprin Diatta (Club Brugge, Belgium), Badou Ndiaye (Galatasaray, Turkey), Sidy Sarr (Lorient, France), Henri Saivet (Bursaspor, Turkey)

Forwards: Ismaila Sarr (Rennes, France), Keita Balde (Inter Milan, Italy), Mbaye Niang (Rennes, France), Moussa Konate (Amiens, France), Mbaye Diagne (Galatasaray, Turkey), Sada Thioub (Nimes, France), Sadio Mane (Liverpool, England)

ഘാന പ്രസിഡന്റ് വിളിച്ചു, വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് ജ്യാൻ

രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം അസമാവോ ജ്യാൻ പിൻവലിച്ചു. ഘാന പ്രസിഡന്റ് നാന ആകുഫോ അഡോ നേരിട്ട് വിളിച്ചതോടെയാണ് താരം തീരുമാനം മാറ്റിയത്. നേരത്തെ ക്യാപ്റ്റൻ സ്ഥാനവുമായി ബന്ധപ്പെട്ട് ദേശീയ ടീം പരിശീലകനുമായി ഉടക്കിയതോടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

ആഫ്കോൺ കപ്പിന് തയ്യാറെടുക്കുന്ന ടീമിന് കനത്ത തിരിച്ചടിയായിരുന്നു 33 വയസുകാരനായ ജ്യാനിന്റെ തീരുമാനം. പ്രസിഡന്റ് നേരിട്ട് വിളിച്ചതിന് പിന്നാലെയാണ് താരം പ്രസ്താവനയുമായി രംഗത്ത് വന്നത്. ഒരു പ്രെസിഡൻഷ്യൻ അപേക്ഷ ഒരിക്കലും നിരസികാവുന്ന ഒന്നല്ല, അതുകൊണ്ട് ഞാൻ ടീം സെലക്ഷന് ലഭ്യമാവും എന്നാണ് താരം പ്രസ്താവനയിൽ പറഞ്ഞത്.

1982 ന് ശേഷം ഒരിക്കൽ പോലും ആഫ്രിക്കൻ കിരീടം നേടാൻ ഘാനക്ക് സാധിച്ചിട്ടില്ല.

പരിശീലകനുമായി ഉടക്കി, ഘാന ഇതിഹാസം ജ്യാൻ വിരമിച്ചു

ഘാനയുടെ ക്യാപ്റ്റനായിരുന്ന അസമാവോ ജ്യാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ആഫ്രിക്കൻ നാഷൺസ് കപ്പിനായുള്ള ടീമിൽ ജ്യാനിനെ ക്ഷണൊച്ചു എങ്കിലും ക്യാപ്റ്റനാക്കാൻ പറ്റില്ല എന്ന പരിശീലകന്റെ തീരുമാനമാണ് താരത്തെ വിരമിക്കലിൽ എത്തിച്ചത്. ഇനി താൻ രാജ്യത്തിനായി കളിക്കില്ല എന്നും ഇത് ആരെയെങ്കിലും സമ്മർദ്ദത്തിലാക്കി ക്യാപ്റ്റൻസി കിട്ടനുള്ള നീക്കമല്ലെന്നും ജ്യാൻ പറഞ്ഞു.

തന്റെ 17ആം വയസ്സും മുതൽ ഘാനയ്ക്കായി കളിക്കുന്ന താരമാണ് ജ്യാൻ. രാജ്യത്തിനായി 106 മത്സരങ്ങൾ കളിച്ച ജ്യാൻ 51 ഗോളുകൾ നേടിയിട്ടുണ്ട്. 2006 ലോകകപ്പിൽ ഗാനയുടെ തകർപ്പൻ കുതിപ്പിൽ ജ്യാൻ ആയിരുന്നു മുന്നിൽ നിന്നത്. മൂന്നു ലോകകപ്പിൽ നിന്നായി 6 ഗോളുകൾ ഘാനക്കായി ജ്യാൻ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ നേടിയ ആഫ്രിക്കൻ താരത്തിനുള്ള റെക്കോർഡും ജ്യാനിനാണ്. ഏഴു ആഫ്രിക്കൻ നാഷൺസ് കപ്പുകളിലും ജ്യാൻ രാജ്യത്തിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ആഫ്രിക്കൻ നാഷൺസ് കപ്പിൽ ജോൺ ഒബി മിക്കേൽ നൈജീരിയയെ നയിക്കും

ആഫ്രിക്കൻ നാഷൺസ് കപ്പിൽ ജോൺ ഒബി മിക്കേൽ തിരിച്ചെത്തും. കഴിഞ്ഞ ലോകകപ്പിന് ശേഷം നൈജീരിയക്കായി ഒരു മത്സരം പോലും കളിക്കാത്ത മിക്കേൽ ആഫ്രിക്കൻ നാഷൺസ് കപ്പിൽ കളിക്കാൻ എത്തുമെന്ന് നൈജീരിയൻ ഫുട്ബോൾ ഒഫീഷ്യൽസ് സൂചന നൽകി. മിക്കേലുമായി പരിശീലകൻ റോഹർ ചർച്ചകൾ നടത്തിയതായും. മിക്കേൽ കളിക്കാൻ അംഗീകരിച്ചതായുമാണ് വിവരങ്ങൾ.

റഷ്യൻ ലോകകപ്പിന് ശേഷം രാജ്യാന്തര മത്സരങ്ങൾ കളിക്കണ്ട എന്ന് മിക്കേൽ തീരുമാനിക്കുകയായിരുന്നു. എന്നാൽ മുൻ ചെൽസി താരത്തിന്റെ ലീഡർ ഷിപ്പ് രാജ്യത്തിന് ഗുണം ചെയ്യും എന്നുള്ളത് കൊണ്ടാണ് അദ്ദേഹത്തെ തിരികെ കൊണ്ടു വരുന്നത്. ആഫ്രിക്കൻ നാഷൺസ് കപ്പാകും മിക്കേലിന്റെ രാജ്യത്തിനയുള്ള അവസാനത്തെ പ്രധാന ടൂർണമെന്റ്. നൈജീരിയക്കായി 85ൽ അധികം മത്സരങ്ങൾ കളിച്ച താരമാണ് ജോൺ ഒബി മികേൽ.

ആഫ്രിക്കൻ നേഷൻസ് കപ്പ് ഗ്രൂപ്പുകളായി

ഈ വർഷം ഈജിപ്തിൽ നടക്കുന്ന ആഫ്രിക്കൻ നേഷൻസ് കപ്പിനുള്ള ഗ്രൂപ്പുകളായി. ജൂൺ 21 മുതൽ ജൂലൈ 19വരെയാണ് ആഫ്രിക്കൻ നേഷൻസ് കപ്പ് നടക്കുക. നേരത്തെ നടന്നതിൽ നിന്ന് വിഭിന്നമായി യൂറോപ്യൻ സമ്മറിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇതുവരെ ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് മത്സരങ്ങൾ നടന്നിരുന്നത്. ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. 24ടീമുകളാണ് ഈ വർഷത്തെ ആഫ്രിക്കൻ നേഷൻസ് കപ്പ് സ്വന്തമാക്കാൻ ഇറങ്ങുന്നത് .

ജൂൺ 21ന് ഈജിപ്ത് – സിംബാബ്‌വേ മത്സരത്തോടെയാണ് ആഫ്രിക്കൻ നേഷൻസ് കപ്പിന് തുടക്കമാവുക. ആതിഥേയരായ ഈജിപ്ത് ഉഗാണ്ടയും കോംഗോയും സിംബാബ്‌വേയും ചേർന്ന ഗ്രൂപ്പ് എയിലാണ്. നിലവിലെ ചാമ്പ്യന്മാരായ കാമറൂൺ ഗ്രൂപ്പ് എഫിൽ ഘാനക്കും ഗിനിയക്കും ബെന്നിനും ഒപ്പമാണ്. മൊറോക്കോ, ഐവറി കോസ്റ്റ്, സൗത്ത് ആഫ്രിക്ക എന്നിവർ അടങ്ങിയ ഗ്രൂപ്പ് ഡി മരണ ഗ്രൂപ്പായിട്ടാണ് കരുതപ്പെടുന്നത്. ആറ് ഗ്രൂപ്പുകളാണ് ഇതവണയുള്ളത്. ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തുന്ന രണ്ടു ടീമുകൾ ക്വാർട്ടറിലേക്ക് യോഗ്യത നേടും. ഇവരെ കൂടാതെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് എത്തുന്ന മികച്ച നാല് ടീമുകളും ക്വാർട്ടർ ഉറപ്പിക്കും.

Group A: Egypt, DR Congo, Uganda, Zimbabwe

Group B: Nigeria, Guinea, Madagascar, Burundi

Group C: Senegal, Algeria, Kenya, Tanzania

Group D: Morocco, Ivory Coast, South Africa, Namibia

Group E: Tunisia, Mali, Mauritania, Angola

Group F: Cameroon, Ghana, Benin, Guinea-Bissau

ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസ് ടീമുകൾ തീരുമാനമായി

ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിലെ ടീമുകൾ തീരുമാനമായി. യോഗ്യതാ മത്സരത്തിൽ ലിബിയയെ ദക്ഷിണാഫ്രിക്ക തോൽപ്പിച്ചതോടെയാണ് ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിൽ കളിക്കുന്ന ടീമുകളുടെ അന്തിമ ലിസ്റ്റ് ആയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലിബിയയെ തോൽപ്പിച്ച ദക്ഷിണാഫ്രിക്ക ഉൾപ്പെടെ 24 ടീമുകളാണ് ടൂർണമെന്റിന് യോഗ്യത നേടിയത്.

ടീമുകൾ;

#AFCON 2019 teams:

ഈജിപ്ത്, മഡഗാസ്കർ, ടുണീഷ്യ, സെനഗൽ, മൊറോക്കോ, നൈജീരിയ, ഉഗാണ്ട, മാലി, ഗിനിയ, അൾജീരിയ, മൗറീഷിയാന, ഐവറി കോസ്റ്റ്, കെനിയ, ഘാന, അംഗോള, ബുറുണ്ടി, കാമറൂൺ, ഗിനിയ ബുസവു, നമീബിയ, സിംബാബ്‌വെ, ഡി ആർ സി, ബെനിൻ, ടാൻസാനിയ, ദക്ഷിണാഫ്രിക്ക

2019ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഈജിപ്തിൽ

2019ൽ നടക്കേണ്ട ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഈജിപ്തിൽ വെച്ച് നടക്കും. ഇന്ന് നടന്ന വോട്ടിങ്ങിൽ സൗത്ത് ആഫ്രിക്കയെ വോട്ടിങ്ങിലൂടെ മറികടന്നാണ് ഈജിപ്ത് ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിനുള്ള ആതിഥേയത്വം ഉറപ്പിച്ചത്. ഈജിപ്തിന് 16 വോട്ടുകൾ ലഭിച്ചപ്പോൾ വെറും ഒരു വോട്ട് മാത്രമാണ് സൗത്ത് ആഫ്രിക്കക്ക് ലഭിച്ചത്.

നേരത്തെ കാമറൂൺ ആയിരുന്നു ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിനു ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാൽ ടൂര്ണമെന്റിനുള്ള തയ്യാറെടുപ്പിൽ രാജ്യം പിറകിൽ പോയതോടെ പുതിയ രാജ്യത്തെ കണ്ടുപിടിക്കാൻ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ തീരുമാനിക്കുകയായിരുന്നു. 24 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിന് ഒരുങ്ങാൻ ഈജിപ്തിന് വെറും ആറ് മാസത്തെ സമയം മാത്രമാണ് ഉള്ളത്.

നേരത്തെ 2006ൽ ഈജിപ്ത് ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിനു ആതിഥേയത്വം വഹിച്ചിരുന്നു. അന്ന് ഈജിപ്ത് തന്നെയായിരുന്നു കിരീടം ചൂടിയതും. ഇത്തവണ മുഹമ്മദ് സലയുടെ നേതൃത്വത്തിൽ സ്വന്തം കാണികൾക്ക് മുൻപിൽ കിരീടം നേടാനുള്ള സുവർണാവസരമാണ് ഈജിപ്തിന് കൈ വന്നിരിക്കുന്നത്. 5 നഗരങ്ങളിലായി 7 സ്റ്റേഡിയങ്ങളിൽ വെച്ച് മത്സരം നടത്താനാണ് ഈജിപ്ത് ആലോചിക്കുന്നത്.

ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിന് ആതിഥ്യം വഹിക്കാൻ ഒരുങ്ങി ഈജിപ്ത്

അടുത്ത വർഷം ജൂണിൽ നടക്കേണ്ടിയിരുന്ന ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസ് എന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ ഫുട്ബോൾ മാമാങ്കത്തിന് ആതിഥ്യം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഈജിപ്ത്. 2019ൽ ആതിഥ്യം വഹിക്കാനിരുന്ന കാമറൂണിൽ നിന്ന് വേദി മാറ്റിയത് ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിന്റെ നടത്തിപ്പ് അനിശ്ചിതത്തത്തിൽ ആക്കിയിരുന്നു. വീണ്ടു. ആതിഥേയത്വം വഹിക്കാൻ അപേക്ഷ ക്ഷണിച്ചതിന്റെ അവസാന ദിവസമാണ് ഈജിപ്ത് സന്നദ്ധത പ്രകടിപ്പിച്ച് അപേക്ഷ നൽകിയത്.

മൊറോക്കോയിൽ നടക്കും എന്നായിരുന്നു കരുതിയത്. എന്നാൽ ഈ ആഴ്ച മൊറോക്ക് തങ്ങൾക്ക് താല്പര്യമില്ല എന്ന് പറഞ്ഞ് പിന്മാറി. ഇതിനെ തുടർന്നാണ് ഈജിപ്തിന്റെ പുതിയ നീക്കം.

ഒരുക്കങ്ങൾ വളരെ പിറകിലാണ് എന്നതായിരുഞ്ഞ് കാമറൂണെ ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസ് നടത്തുന്നതിൽ നിന്ന് മാറ്റാനുള്ള ആഫ്രിക്കൻ അസോസിയേഷന്റെ തീരുമാനത്തിൽ എത്തിച്ചത്. ഇത്തവണ മുതൽ 24 ടീമുകൾ ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിൽ പങ്കെടുക്കുന്നുണ്ട്. ഡിസംബർ 25ന് ആര് ആതിഥ്യം വഹിക്കുമെന്ന പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

ആഫ്രിക്ക കപ്പ് ഓഫ് നേഷന്റെ വേദി കാമറൂണിൽ നിന്നും മാറ്റി

ആഫ്രിക്ക കപ്പ് ഓഫ് നേഷന്റെ വേദി കാമറൂണിൽ നിന്നും മാറ്റി. അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ആതിഥേയർ കാമറൂണായിരുന്നു. എന്നാൽ മതിയായ അടിസ്ഥാന സൗകര്യങ്ങൾ കാമറൂൺ ഒരുക്കിയില്ലെന്നു ചൂണ്ടിക്കാട്ടി ആഫ്രിക്കൻ ഫുട്ബോൾ ഗവേണിങ് ബോഡിയാണ് വേദി മാറ്റിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഘാനയിൽ പത്തുമണിക്കുറോളം നീണ്ട മാരത്തോൺ ചർച്ചയ്‌ക്കൊടുവിലാണ് പ്രഖ്യാപനം വന്നത്.

സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണികളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ കാമറൂൺ പരാജയപ്പെട്ടതെന്ന്‌ ഇൻസ്‌പെക്ഷൻ വിസിറ്റുകളിൽ കണ്ടെത്തിയിരുന്നു. അടുത്ത വർഷം ജൂണിലും ജൂലായിലുമായിട്ടാണ് മത്സരങ്ങൾ നടക്കുക. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 16 നിന്നും 24 ടീമുകളായി ഉയർത്തിയിട്ടുണ്ട്. മൊറോക്കോ ആയിരിക്കും പുതിയ വേദി എന്നാണ് ലഭിക്കുന്ന സൂചനകൾ.

ഒരുക്കങ്ങൾ വൈകി, കാമറൂണ് നഷ്ടപ്പെട്ടത് ആഫ്രിക്കൻ ഫുട്ബോൾ മാമാങ്കം

കാമറൂണ് വൻ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. അടുത്ത വർഷം ജൂണിൽ നടക്കേണ്ടിയിരുന്ന ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസ് എന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ ഫുട്ബോൾ മാമാങ്കം ഇനി കാമറൂണിൽ നടക്കില്ല. 2019ൽ ആതിഥ്യം വഹിക്കാനിരുന്നത് കാമറൂണായിരുന്നു. എന്നാൽ മാസങ്ങൾ മാത്രമെ ബാക്കി ഉള്ളൂ എങ്കിലും ഒരുക്കങ്ങൾ വളരെ പിറകിലാണ് എന്നതാണ് കാമറൂണെ ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസ് നടത്തുന്നതിൽ നിന്ന് മാറ്റാനുള്ള ആഫ്രിക്കൻ അസോസിയേഷന്റെ തീരുമാനത്തിൽ എത്തിച്ചത്.

കഴിഞ്ഞ ദിവസം കാമറൂൺ ഫുട്ബോൾ അസോസിയേഷൻ ഒരുക്കങ്ങൾ സമയബന്ധുതമായി തീർക്കും എന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ആ ഉറപ്പിൽ വിശ്വസിക്കാൻ ഇന്നലെ ഘാനയിൽ ചേർന്ന ആഫ്രിക്കൻ ഫുട്ബോൾ ഗവേണിങ് കമ്മിറ്റി തയ്യാറായില്ല. കാമറൂണ് പകരം ആര് ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിന് ആതിഥ്യം വഹിക്കുമെന്ന് തീരുമാനിച്ചിട്ടില്ല‌. ഈ വർഷാവസാനം വരെ പുതിയ രാജ്യങ്ങൾക്ക് ഇത് സംവന്ധിച്ച് അപേക്ഷകൾ നൽകാം. 2019 ജനുവരിയിൽ ആയിരിക്കും ആര് ആതിഥ്യം വഹിക്കുമെന്ന് അന്തിമ തീരുമാനം ആക്കുക.

2017ലെ ആഫ്രിക്കൻ ചാമ്പ്യന്മാർ കൂടിയാണ് കാമറൂണ്. ടൂർണമെന്റ് മാറ്റിയത് മാത്രമല്ല മറ്റു നടപടികളും കാമറൂൺ നേരിടേണ്ടി വന്നേക്കും.

Exit mobile version