പെനാൾട്ടി കളഞ്ഞിട്ടും വീണ്ടും മാനെ തന്നെ സെനഗൽ ഹീറോ!!

ആഫ്രിക്കൻ നാഷൺസ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച് സെനഗൽ. ഇ‌ന്ന് ഉഗാണ്ടയെ ആണ് പ്രീക്വാർട്ടറിൽ സെനഗൽ തോൽപ്പിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും മാനെ പെനാൽറ്റി നഷ്ടപ്പെടുത്തിയിട്ടും ഹീറോ ആയി തന്നെ മടങ്ങുന്നതാണ് ഇന്ന് കണ്ടത്. ഇന്ന് സെനഗൽ ഏക ഗോളിന് വിജയിച്ചപ്പോൾ ആ വിജയ ഗോൾ മാനെയുടെ വകയായിരുന്നു.

പക്ഷെ ആ ഗോളിന് പിറകെ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ മാനെയ്ക്ക് ആയില്ല. അവസാന മത്സരത്തിലും മാനെ പെനാൾട്ടി നഷ്ടപ്പെടുത്തിയിരുന്നു. അന്ന് മാനെ രണ്ട് ഗോളുകൾ ആയിരുന്നു നേടിയത്. ഇതുവരെ മൂന്നു ഗോളുകൾ നേടിയ മാനെയാണ് ഇപ്പോൾ നാഷൺസ് കപ്പിലെ ടോപ്പ് സ്കോറർ. ഇനി ക്വാർട്ടറിൽ ബെനിനെ ആകും സെനഗൽ നേരിടുക.

Exit mobile version