ആഫ്രിക്കൻ നാഷൺസ് കപ്പ്, ഉഗാണ്ടയ്ക്ക് 41 വർഷത്തിനു ശേഷം ജയം

ഈജിപ്തിൽ നടക്കുന്ന ആഫ്രിക്കൻ നാഷൺസ് കപ്പിൽ ഉഗാണ്ടയ്ക്ക് വിജയ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ കോംഗോയെ ആണ് ഉഗാണ്ട പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഉഗാണ്ട വിജയിച്ചത്. 41 വർഷത്തിനു ശേഷമാണ് ആഫ്രിക്കൻ നാഷൺസ് കപ്പിൽ ഒരു മത്സരം ഉഗാണ്ട വിജയിക്കുന്നത്. 1978ൽ ആയിരുന്നു അവസാനം ഉഗാണ്ട ഒരു മത്സരം വിജയിച്ചത്.

ഇന്നത്തെ മത്സരത്തിൽ 14ആം മിനുട്ടിൽ കഡ്ഡുവും 48ആം മിനുട്ടിൽ ഒക്വിയുമാണ് ഉഗാണ്ടയ്ക്കായി ഗോൾ നേടിയത്. ഇന്ത്യൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സ് താരം ഖാലിദ് ഔചോ ഇന്ന് ഉഗാണ്ട നിരയിൽ ഉണ്ടായിരുന്നു.

Exit mobile version