ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് കിരീടത്തിനോട് അടുത്ത് വൈദാദ്

- Advertisement -

ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആദ്യ പാദത്തിൽ ഈജിപ്തിൽ ചെന്ന് അഹ്ലിയെ തളച്ചതോടെ ചാമ്പ്യൻസ് ലീഗ് സാധ്യതകൾ മൊറോക്കൻ ക്ലബായ വൈദാദിന്റെ ഒപ്പമായി. നവംബർ നാലിന് നടക്കുന്ന ഫൈനലിന്റെ രണ്ടാം പാദത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ അഹ്ലിയെ വീഴ്ത്തി കിരീടം നേടാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് മൊറോക്കൻ സംഘം.

ഇന്നലെ നടന്ന ആദ്യ പാദത്തിൽ 1-1 എന്ന സ്കോറിനാണ് വൈദാദ് അഹ്ലിയെ പിടിച്ചു കെട്ടിയത്. കളി തുടങ്ങിയ രണ്ടാം മിനുട്ടിൽ തന്നെ സകറിയയിലൂടെ ലീഡെടുത്ത അഹ്ലിക്കെതിരെ എവേ മത്സരങ്ങളിൽ വളരെ‌ മോശം ഫോമുള്ള വൈദാദ് തിരിച്ച് വരുമെന്ന് ആരും കരുതിയതല്ല. എന്നാൽ 16ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ അഷ്റഫ് ബെഞ്ചാർകി വൈദാദിന് സമനില നേടികൊടുത്തു.

2013നു ശേഷം ആഫ്രിക്കൻ കിരീടമില്ലാത അഹ്ലി പക്ഷെ രണ്ടാം പാദത്തിൽ തിരിച്ചുവരാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ്. കിരീടം നേടിയാൽ അഹ്ലിയുടെ ഒമ്പതാം ചാമ്പ്യൻസ്ലീഗ് കിരീടമാകും അത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement