മാനെ ഇല്ലെങ്കിലും സെനഗലിന് ഏകപക്ഷീയ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈജിപ്തിൽ നടക്കുന്ന ആഫ്രിക്കൻ നാഷൺസ് കപ്പിൽ സെനഗലിനും വിജയ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ ടാൻസാനിയയെ ആണ് സെനഗൽ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സെനഗൽ വിജയിച്ചത്. ലിവർപൂൾ താരം മാനെ ഇല്ലാതെ ആയിരുന്നു സെനഗൽ ഇന്ന് ഇറങ്ങിയത്. 1980ന് ശേഷമുള്ള ടാൻസാനിയയുടെ ആദ്യ ആഫ്രിക്കൻ നാഷൺസ് കപ്പായിരുന്നു ഇത്

സെനഗലിന്റെ പൂർണ്ണ ആധിപത്യമായിരുന്നു ഇന്ന് കണ്ടത്. 28ആം മിനുട്ടിൽ ബാൾഡെയും 64ആം മിനുട്ടിൽ ഡയാട്ടയുമാണ് സെനഗലിനായി ഗോൾ നേടിയത്. കെനിയയും ലൈബീരിയയുമാണ് സെനഗലിന്റെ ഗ്രൂപ്പിലെ മറ്റു ടീമുകൾ. അടുത്ത കളി മുതൽ മാനെ സസ്പെൻഷൻ കഴിഞ്ഞ് എത്തും.