സലായുടെ തകർപ്പൻ ഫ്രീകിക്ക്, ഗ്രൂപ്പ് ചാമ്പ്യന്മാരായി ഈജിപ്ത്

ആഫ്രിക്കൻ നാഷൺസ് കപ്പിലെ തകർപ്പൻ പ്രകടനം തുടർന്ന് ഈജിപ്ത്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഉഗാണ്ടയെയും ഈജിപ്ത് പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഈജിപ്തിന്റെ വിജയം. സൂപ്പർ താരം സലാ തന്നെ ആയിരുന്നു ഉഗാണ്ടയ്ക്ക് എതിരെയും മിന്നി തിളങ്ങിയത്. സലായുടെ ഒരു തകർപ്പൻ ഫ്രീ കിക്ക് ആയിരുന്നു ഈജിപ്തിന്റെ ആദ്യ ഗോളിന് വഴി വെച്ചത്.

സലാ ഈ ഗോളോടെ അവസാന എട്ടു അന്താരാഷ്ട്ര മത്സരത്തിൽ എട്ടു ഗോളുകൾ നേടിയിരിക്കുകയാണ്. ആദ്യ പകുതിയുടെ അവസാനം എൽ മൊഹമ്മദിയാണ് ഈജിപ്തിന്റെ രണ്ടാം ഗോൾ നേടിയത്. ഈജിപ്തിന്റെ കഴിഞ്ഞ മത്സരത്തിലും സലായും എൽ മൊഹമ്മദിയും തന്നെ ആയിരുന്നു ഗോളുകൾ നേടിയത്‌. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പതു പോയന്റുമായി ഈജിപ്ത് ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്തു. നാലു പോയന്റുള്ള ഉഗാണ്ടയാണ് ഗ്രൂപ്പ് രണ്ടാമതെത്തിയത്. ഇരു ടീമുകളും നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു.

Previous articleഫ്രീ ട്രാൻസ്ഫറിൽ വീണ്ടും ബംബർ അടിച്ച് യുവന്റസ്
Next articleലൈകെ മാർടെൻസിന് പരിക്ക്, സെമിക്ക് മുമ്പ് ഹോളണ്ടിന് ആശങ്ക