കൊറോണ കാരണം ലീഗ് നിർത്തി, വീട്ടിലേക്ക് മടങ്ങവെ നൈജീരിയൻ സ്ട്രൈക്കർ അപകടത്തിൽ കൊല്ലപ്പെട്ടു

- Advertisement -

നൈജീരിയൻ സ്ട്രൈക്കർ ഇഫനോഫ് ജോർജ് കാറ് അപകടത്തിൽ കൊല്ലപ്പെട്ടു. നൈജീരിയൻ പ്രൊഫഷണൽ ഫുട്ബോൾ ലീഗ് കൊറോണ കാരണം നിർത്തിയതിനാൽ കളിക്കാർക്ക് വീട്ടിലേക്ക് മടങ്ങാൻ ക്ലബുകൾ നിർദ്ദേശം നൽകിയിരുന്നു. വീട്ടിലേക്കുള്ള മടക്കയാത്രയിൽ ആണ് ജോർജ്ജ് അപകടത്തിൽ പെട്ടത്. 26 വയസ്സായിരുന്നു .

നൈജീരിയൻ ക്ലബായ എനുഗു റേഞ്ചേഴ്സിന്റെ സ്ട്രൈക്കറാണ് ഇഫെനയ് ജോർജ്ജ്. താരത്തിന് നടുവേദന ഉള്ളതിനാൽ ഡ്രൈവ് ചെയ്യരുത് എന്ന് ക്ലബ് പ്രത്യേകം നിർദ്ദേശം നൽകിയതായിരുന്നു. ഇത് അവഗണിച്ചതും അപകടത്തിന് കാരണമായി. കഴിഞ്ഞ സി എ എഫ് കോൺഫെഡറേഷൻ കപ്പിൽ എനുഗു റേഞ്ചേഴ്സിനു വേണ്ടി എട്ടു മത്സരങ്ങളിൽ നിന്ന് നാലു ഗോളുകൾ നേടാൻ ജോർജ്ജിനായിരുന്നു. നൈജീരിയൻ ഫുട്ബോൾ ലോകത്ത് വലിയ ഞെട്ടൽ ഈ അപകട വാർത്ത ഉണ്ടാക്കിയിട്ടുണ്ട്.

Advertisement