ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് നൈജീരിയ ആഫ്രിക്കൻ നാഷൺസ് കപ്പ് സെമി ഫൈനലിൽ

- Advertisement -

ആഫ്രിക്കൻ നാഷൺസ് കപ്പിന്റെ സെമിയിലേക്ക് നൈജിരിയ എത്തി. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് നൈജീരിയ സെമിയിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു നൈജീരിയയുടെ വിജയം. ഈജിപ്തിനെ അട്ടിമറിച്ച് ക്വാർട്ടറിൽ എത്തിയ ദക്ഷിണാഫ്രിക്ക നൈജീരിയയെയും ഞെട്ടിച്ചു. അവസാന നിമിഷ ഗോളിലായിരുന്നു നൈജീരിയ വിജയിച്ചത്.

കളി മികച്ച രീതിയിൽ തുടങ്ങിയ നൈജീരിയ 27ആം മിനുട്ടിൽ ചുക്വീസിയിലൂടെ ലീഡ് എടുത്തു. പക്ഷെ അതിനു ശേഷം പക്വതയോടെ കളിച്ച ദക്ഷിണാഫ്രിക്ക കളിയിലേക്ക് തിരികെ വന്നു. 71ആം മിനുട്ടിൽ ദക്ഷിണാഫ്രിക്കയുടെ സമനില ഗോൾ വന്നു. സുംഗു ആയിരുന്നു ഗോൾ നേടിയത്. പിന്നീടും ദക്ഷിണാഫ്രിക്ക തന്നെ കളി നിയന്ത്രിച്ചെങ്കിലും അവസാന നിമിഷം നൈജീരിയ വിജയ ഗോൾ നേടി. ട്രൂസ്റ്റ് ഇകോങ് ആയിരുന്നു വിജയ ഗോൾ നേടിയത്. ഐവറി കോസ്റ്റും അൾജീരിയയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും സെമിയിൽ നൈജീരിയ നേരിടുക.

Advertisement