ആഫ്രിക്കൻ നാഷൺസ് കപ്പ്, നൈജീരിയക്ക് മൂന്നാം സ്ഥാനം

- Advertisement -

ആഫ്രിക്കൻ നാഷൺസ് കപ്പിൽ നൈജീരിയ മൂന്നാം സ്ഥാനം സ്വന്തമാക്കി. മൂന്നാം സ്ഥാനത്തിനായുള്ള ഒലേ ഓഫിൽ ടുണീഷ്യയെ ആണ് നൈജീരിയ പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു നൈജീരിയയുടെ വിജയം. മത്സരം ആരംഭിച്ച് 2 മിനുട്ടുകൾക്കകം തന്നെ ആ വിജയ ഗോൾ പിറന്നിരുന്നു. ടുണീഷ്യൻ ഗോൾ കീപ്പറുടെയും ഡിഫൻസിന്റെയും പിഴവ് മുതലെടുത്തായിരുന്നു ഇഗാലോയുടെ ഗോൾ.

ഇഗാലോ നേടുന്ന ടൂർണമെന്റിലെ അഞ്ചാം ഗോളാണിത്. ആഫ്രിക്കൻ നാഷൺസ് കപ്പിലെ ഗോൾഡൻ ബൂട്ട് സാധ്യതയിൽ മുന്നിൽ ഇപ്പോൾ ഇഗാളോ ആണ് ഉള്ളത്. മെഹ്റസ്, മാനെ, ഒനുസ് എന്നിവർ മൂന്നു ഗോളുകളുമായി ഇഗാലോയ്ക്ക് പിറകിലുണ്ട്‌. ഇതിനു മുമ്പ് 2002ലും 2006ലും ആയിരുന്നു നൈജീരിയ ആഫ്രിക്കൻ നാഷൺസ് കപ്പിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.

Advertisement