ഹകീം സിയെചിന്റെ ഇരട്ട ഗോൾ, ചരിത്രത്തിൽ ആദ്യമായി മൊറോക്കോ കാമറൂണെ തോൽപ്പിച്ചു

- Advertisement -

ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി മൊറോക്കോയ്ക്ക് കാമറൂണെതിരെ വിജയം. ഇന്ന് ആഫ്രിക്കൻ നാഷൺസ് കപ്പിനായുള്ള യോഗ്യതാ മത്സരത്തിലാണ് മൊറോക്കോ കാമറൂണെ തോൽപ്പിച്ചത്. എതിരില്ലാത്ത് രണ്ടു ഗോളുകൾക്കായിരുന്നു മൊറോക്കോയുടെ വിജയം. മൊറോക്കോയുടെ സൂപ്പർ സ്റ്റാർ ഹകീം സിയെച് തന്നെയാണ് കളിയിലെ രണ്ടു ഗോളുകളും നേടിയത്.

54ആം മിനുട്ടിലും 66ആം മിനുട്ടിലുമായിരുന്നു സിയെചിന്റെ ഗോളുകൾ. ഈ ജയം മൊറോക്കോയുടെ യോഗ്യത ഏതാണ്ട് ഉറപ്പിച്ചു. അഞ്ചു മത്സരങ്ങളിൽ 10 പോയന്റുമായി മൊറോക്കോ ആണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്. 8 പോയന്റുമായി കാമറൂണാണ് രണ്ടാമത്. ഇനി ഒരു മത്സരം മാത്രമെ യോഗ്യതാ റൗണ്ടിൽ ബാക്കിയുള്ളൂ.

Advertisement