മഡഗാസ്കറിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു

ആഫ്രിക്കൻ നാഷൺസ് കപ്പിലെ മഡഗാസ്റിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു. ഇന്ന് പ്രീക്വാർട്ടർ ഫൈനലിൽ കോംഗോയെ ആണ് മഡഗാസ്കർ പരാജയപ്പെടുത്തിയത്. ശക്തമായ പോരാട്ടത്തിന് ഒടുവിൽ പെനാൾട്ടിയിൽ ആയിരുന്നു മഡഗാസ്കറിന്റെ വിജയം. രണ്ട് തവണ ലീഡ് എടുത്തിട്ടും തിരിച്ചടിച്ചാണ് കോംഗോ മത്സരം പെനാൽട്ടി വരെ ഇന്ന് എത്തിച്ചത്. പക്ഷെ പെനാൾട്ടിയിൽ കളി മഡഗാസ്കറിനൊപ്പം നിൽക്കുകയായിരുന്നു.

കളിയുടെ 9ആം മിനുട്ടിൽ അമാദയിലൂടെ ആയിരുന്നു മഡഗാസ്കർ ആദ്യം ലീഡ് എടുത്തത്. 21ആം മിനുട്ടിൽ മകാംബു കോംഗോയ്ക്ക് വേണ്ടി തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ആൻഡ്രിയറ്റ്സിമയിലൂടെ വീണ്ടും മഡഗാസ്കർ ലീഡ് എടുത്തു എങ്കിലും രക്ഷയുണ്ടായില്ല. 90ആം മിനുട്ടിൽ എമ്പെമ്പെ ആണ് കോംഗോയ്ക്ക് വേണ്ടി സമനില ഗോൾ നേടിയത്.

പെനാൾട്ടി ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് മഡഗാസ്കർ വിജയിച്ചത്. ടുണീഷ്യയും ഘാനയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും മഡഗാസ്കർ ക്വാർട്ടറിൽ നേരിടുക.

Previous articleമിട്രോവിചിന് ഫുൾഹാമിൽ പുതിയ കരാർ
Next articleഏകപക്ഷീയ വിജയവുമായി അൾജീരിയ ക്വാർട്ടറിൽ