
ആതിഥേയരായ ഗാബോൺ ആഫ്രിക്കൻ നേഷൻസ് കപ്പിൽ നിന്ന് ക്വാർട്ടർ കാണാതെ പുറത്തായി. കാമറൂണിനെതിരെയാ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതിനെ തുടർന്നാണ് ഗാബോൺ ക്വാർട്ടർ കാണാതെ പുറത്തായത്. അടുത്ത റൗണ്ടിൽ എത്താൻ ഗാബോണിന് ജയം അനിവാര്യമായിരുന്നു. കളിയുടെ മൂന്നാം മിനുട്ടിൽ കിട്ടിയ സുവർണാവസരം ഗോളാക്കി മാറ്റാൻ എമെറിക് ഓബാമയാങിന് ആയില്ല. ഡെന്നിസ് ബൗങ്ങ നൽകിയ പാസ് അവിശ്വസിനീയമായി ഓബാമയാങ് പുറത്തടിച്ചു കളഞ്ഞു. 90 ആം മിനുട്ടു വരെ മറ്റു അവസരങ്ങൾ ഒന്നും രണ്ടു ടീമുകൾക്കും ലഭിച്ചില്ല. 90 ആം മിനുട്ടിൽ ഡെന്നിസ് ബൗങ്ങ തൊടുത്ത വിട്ട ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. തിരിച്ചു വന്ന ബോൾ പോസ്റ്റിലേക്ക് തിരിച്ചു വിട്ട ദിദിയർ ൻഡോങിന്റെ ഷോട്ട് ഒരു ഉഗ്രൻ സേവിലൂടെ കാമറൂൺ ഗോൾ കീപ്പർ ഫേബ്രിക്ക് ഒനോടാ തട്ടിയകറ്റി ഗാബോണിന് വിജയവും ക്വാർട്ടറിലേക്ക് ഉള്ള പ്രവേശനവും നിഷേധിച്ചു. സമനിലയോടെ രണ്ടാം സ്ഥാനക്കാരായി കാമറൂൺ ക്വാർട്ടറിൽ കടന്നു. അടുത്ത ശനിയാഴ്ച്ച നടക്കുന്ന മത്സരത്തിൽ കാമറൂൺ സെനഗലിനെ നേരിടും. 1994നു ശേഷം ആദ്യമായാണ് ഒരു ആതിഥേയ രാജ്യം ആദ്യ റൗണ്ടിൽ തന്നെ പുറത്താവുന്നത്.
ഗിനിയയെ രണ്ടു എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ബുർക്കിന ഫാസോ ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ക്വാർട്ടറിൽ കടന്നു. 12 മിനുട്ടിൽ സിൽവയുടെ സെല്ഫ് ഗോളിൽ ബുർക്കിന ഫാസോ ലീഡ് നേടി. കളിയുടെ 57ആം മിനുട്ടിൽ ബെർണാഡ് ട്രയോറെയിലൂടെ ബുർക്കിന ഫാസോ ലീഡ് ഇരട്ടിയാക്കി. ഗിനിയക്ക് മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള അവസരം ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. ആബേൽ കാമറക്കു കിട്ടിയ സുവാരണാവസരം ഗോളാക്കി മാറ്റാൻ ഗിനിയക്കായില്ല. ഈ ജയത്തോടെ ബുർക്കിന ഫാസോ ക്വാർട്ടറിൽ കടന്നു.