ഘാന പ്രസിഡന്റ് വിളിച്ചു, വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് ജ്യാൻ

രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം അസമാവോ ജ്യാൻ പിൻവലിച്ചു. ഘാന പ്രസിഡന്റ് നാന ആകുഫോ അഡോ നേരിട്ട് വിളിച്ചതോടെയാണ് താരം തീരുമാനം മാറ്റിയത്. നേരത്തെ ക്യാപ്റ്റൻ സ്ഥാനവുമായി ബന്ധപ്പെട്ട് ദേശീയ ടീം പരിശീലകനുമായി ഉടക്കിയതോടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

ആഫ്കോൺ കപ്പിന് തയ്യാറെടുക്കുന്ന ടീമിന് കനത്ത തിരിച്ചടിയായിരുന്നു 33 വയസുകാരനായ ജ്യാനിന്റെ തീരുമാനം. പ്രസിഡന്റ് നേരിട്ട് വിളിച്ചതിന് പിന്നാലെയാണ് താരം പ്രസ്താവനയുമായി രംഗത്ത് വന്നത്. ഒരു പ്രെസിഡൻഷ്യൻ അപേക്ഷ ഒരിക്കലും നിരസികാവുന്ന ഒന്നല്ല, അതുകൊണ്ട് ഞാൻ ടീം സെലക്ഷന് ലഭ്യമാവും എന്നാണ് താരം പ്രസ്താവനയിൽ പറഞ്ഞത്.

1982 ന് ശേഷം ഒരിക്കൽ പോലും ആഫ്രിക്കൻ കിരീടം നേടാൻ ഘാനക്ക് സാധിച്ചിട്ടില്ല.