
ഗ്രൂപ്പ് ഡി യിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഹാം ഫോർവേഡ് ആന്ദ്രേ ആയുവിന്റെ പെനാൽറ്റി ഗോളിൽ ഘാന ഉഗാണ്ടയെ 1-0 തോൽപ്പിച്ചു. കളിയുടെ 32ആം മിനുട്ടിൽ അസമോഹ ഗ്യാൻനെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൽട്ടി ആയു ഗോളാക്കി മാറ്റുകയായിരുന്നു.
1978നു ശേഷം ആദ്യമായി ആഫ്രിക്കൻ നേഷൻസ് കപ്പ് കളിക്കാനിറങ്ങിയ ഉഗാണ്ട രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെചെങ്കിലും ഗോൾ മാത്രം കണ്ടെത്താൻ അവർക്കായില്ല. മത്സരം ഫലം തങ്ങൾക്കു അനുകൂലമായെങ്കിലും ഘാനയുടെ പ്രകടനം നിരാശാജനകമായിരുന്നു.
ഇന്നലെ നടന്ന രണ്ടാമത്തെ മത്സരമായ മാലി-ഈജിപ്ത് മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച മാലി ഗോൾ കണ്ടെത്തുന്നതിൽ പരാജയപെട്ടു. മോശം ഗ്രൗണ്ട് മത്സരത്തിന്റെ നിറം കെടുത്തി. രണ്ടാം പകുതിയിൽ ഈജിപ്ത് താരം മുഹമ്മദ് സലാഹ് ചുവപ്പ് കാർഡ് കിട്ടുന്നതിൽ നിന്ന് കഷ്ട്ടിച്ചു രക്ഷപെടുകയായിരുന്നു. യാകോബ സില്ലയെ ഫൗൾ ചെയ്തതിനു സലാഹ് മഞ്ഞ കാർഡ് കൊണ്ട് രക്ഷപെട്ടു.