ഘാനയെ പെനാൾട്ടിയിൽ വീഴ്ത്തി ടുണീഷ്യ ക്വാർട്ടറിൽ

ആഫ്രിക്കൻ നാഷൺസ് കപ്പിലെ അവസാന ക്വാർട്ടർ ഫൈനലിസ്റ്റുകളും തീരുമാനമായി. ഇന്നലെ നടന്ന അവസാന പ്രീക്വാർട്ടർ ഫൈനലിൽ ടുണീഷ്യ ഘാനയെ പരാജയപ്പെടുത്തി. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ടുണീഷ്യയുടെ വിജയം. കളിയിൽ 90ആം മിനുട്ടിൽ പിറന്ന ഒരു സെൽഫ് ഗോളാണ് കളി പെനാൾട്ടി ഷൂട്ടൗട്ട് ബരെ എത്തിച്ചത്.

കളിയുടെ 73ആം മിനുട്ടിൽ ഖെനിസ്സിയിലൂടെ ടുണീഷ്യ ആണ് മുന്നിൽ എത്തിയത്. എന്നാൽ ശക്തമായ ആക്രമണം അഴിച്ചു വിട്ട ഘാന 90ആം മിനുട്ടിലെ ഒരു സെൽഫ് ഗോളിലൂടെ സമനില പിടിച്ചു. കളി എക്സ്ട്രാ ടൈമിലും 1-1 എന്ന നിലയിൽ തന്നെ നിന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ 5-4നാണ് ടുണീഷ്യ വിജയിച്ചത്. ക്വാർട്ടറിൽ മഡഗാസ്കറിനെ ആകും ടുണീഷ്യ നേരിടുക.

Previous articleനികോളോ ബരെല്ല ഇന്റർ മിലാനിൽ
Next articleലോകത്തിന് മുന്നിൽ നീതി തേടി അഫ്ഗാനിസ്ഥാന്റെ വനിത ഫുട്‌ബോൾ ടീം