സാലെയുടെ ഗോളിൽ ഈജിപ്ത്, സമനിലയോടെ ഉഗാണ്ടയും മാലിയും പുറത്ത്

ഗ്രൂപ്പ് ഡി യിലെ മത്സരത്തിൽ മുഹമ്മദ് സാലെ നേടിയ ഫ്രീ കിക്ക്‌ ഗോളിൽ ഈജിപ്ത് ഘാനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. ഈ വിജയത്തോടെ ഈജിപ്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിൽ കടന്നു. കളിയുടെ 10ആം മിനുട്ടിൽ കിട്ടിയ ഫ്രീ കിക്ക്‌ ഘാന ഗോൾ കീപ്പർ ബ്രിമ്ഹ റസാഖിന് ഒരു അവസരവും കൊടുക്കാതെ സാലെ വലയിലെത്തിച്ചു.

ഗോൾ വഴങ്ങിയ ശേഷം മികച്ച കളി പുറത്തെടുത്ത ഘാന പക്ഷെ തുറന്ന അവസരങ്ങൾ സൃഷ്ട്ടിക്കുന്നതിൽ പരാജയപെട്ടു. പരിക്ക് പറ്റി അസമോഹ ഗ്യാൻ പുറത്തു പോയതും അവർക്കു തിരിച്ചടിയായി. രണ്ടാം പകുതിയിൽ ക്രിസ്ത്യൻ അറ്റ്‌സു ഒരു മികച്ച മുന്നേറ്റത്തിലൂടെ ഈജിപ്ത് പ്രധിരോധ നിറയെ വിറപ്പിച്ചെങ്കിലും ഗ്രൗണ്ടിന്റെ മോശം അവസ്ഥ മികച്ചൊരു ഫിനിഷ് നടത്തുന്നതിൽ നിന്ന് തടഞ്ഞു. ഗ്രൗണ്ടിന്റെ മോശം അവസ്ഥ കാരണം ഈജിപ്ത് – മൊറോക്കോ മത്സരം ഈ ഗ്രൗണ്ടിൽ നിന്ന് മറ്റും എന്നും റിപ്പോർട്ടുകളുണ്ട്.  ക്വാർട്ടറിൽ ഈജിപ്ത് മൊറോക്കോയെയും ഘാന കോംഗോയെയും നേരിടും.

ഉഗാണ്ട – മാലി മത്സരം സമനിലയിലായതോടെ ഇരു ടീമുകളും ക്വാർട്ടർ കാണാതെ പുറത്തായി. ജയിച്ചാൽ ക്വാർട്ടറിൽ കടക്കാൻ നേരിയ സാധ്യത ഉണ്ടായിരുന്നു മാലി  1 -1 എന്ന സ്‌കോറിൽ സമനില വഴങ്ങുകയായിരുന്നു.

കളിയുടെ 70ആം മിനുട്ടിൽ മിയ ഉഗാണ്ടക്കു ലീഡ് നേടി കൊടുത്തെങ്കിലും മൂന്നു മിനിറ്റുകൾക്ക് ശേഷം 73ആം മിനുട്ടിൽ ബീസൂമ മാലിക്ക് സമനില ഗോൾ നേടി കൊടുത്തു. ബീസൂമയുടെ മനോഹരമായ ഫ്രീ കിക്ക്‌ ഉഗാണ്ട ഗോളിക്ക് ഒരു അവസരവും നൽകാതെ വലയിൽ കയറി. വിജയ ഗോളിനായി മാലി ശ്രമിച്ചെങ്കിലും അവര്ക് നേടാനായില്ല. മഴ കാരണം വെള്ളത്തിൽ കുതിർന്ന ഗ്രൗണ്ടും മത്സരം വിരസമാക്കി.