ബുർക്കിന ഫസോയെ തോൽപ്പിച്ച് ഈജിപ്ത് ഫൈനലിൽ

ഈജിപ്തിന്റെ വെറ്ററൻ ഗോൾ കീപ്പർ ഹീറോ ആയ മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ബുർക്കിന ഫാസോയെ തോൽപ്പിച്ചു ഈജിപ്ത് ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ഫൈനലിൽ കടന്നു. നിശ്ചിത സമയത്ത് ഒരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ ആയിരുന്നു. തുടർന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിൽ 2 പെനാൽറ്റി കിക്കുകൾ തടഞ്ഞു 44കാരനായ ഗോൾ കീപ്പർ എൽ ഹദാരി ഈജിപ്തിന്റെ രക്ഷകനായി. ഈജിപ്തിന് വേണ്ടി ആദ്യ കിക്ക്‌ എടുത്ത അബ്ദല്ലഹ് എൽ സൈദിന്റെ പെനാൽറ്റി  കിക്ക്‌ തടഞ്ഞു കൊണ്ട്   ഗോൾകീപ്പർ ഹെർവെ കോഫി ബുർക്കിന ഫസോക്കു മുൻ‌തൂക്കം നൽകിയെങ്കിലും അവസാന രണ്ടു കിക്ക്‌ തടഞ്ഞുകൊണ്ട് ഹദാരി  ഈജിപ്തിന് വിജയം സമ്മാനിക്കുകയായിരുന്നു.  ബുർക്കിന ഫസോ  ഗോൾകീപ്പർ ഹെർവെ കോഫിയുടേതും ബെർട്രാൻഡ് ട്രയോരെയുടെയും കിക്കുകൾ ആണ് ഹദാരി തടഞ്ഞത്.

മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടും മത്സരം വിജയായിക്കാനാവാത്തതു ബുർക്കിന ഫസോ താരങ്ങളെ വേട്ടയാടും. കൌണ്ടർ അറ്റാക്കിങ് ഫുട്ബോൾ മാത്രം ലക്ഷ്യമാക്കിയാണ് ഈജിപ്ത് മത്സരം തുടങ്ങിയത്. അതെ സമയം ബുർക്കിന ഫസോ പല തവണ ഈജിപ്ത് ഗോൾ കീപ്പർ എൽ ഹദാരിയെ പരീക്ഷിച്ചു.

മത്സരത്തിന്റെ 66 ആം മിനുട്ടിൽ കളിയുടെ ഗതിക്കു വിപരീതമായി ഈജിപ്ത് സലേയുടെ ഗോളിൽ മുന്നിലെത്തി. റോമാ താരം പെനാൽറ്റി ബോക്സിനു പുറത്തു നിന്ന് തൊടുത്തു വിട്ട ഇടം കാലൻ ഷോട്ട് ഗോൾകീപ്പർ ഹെർവെ കോഫിക്കു ഒരു അവസരവും നൽകാതെ വല കുലുക്കി. പക്ഷെഏഴു മിനുട്ടിനു ശേഷം സമനില ഗോൾ നേടി ബുർക്കിന ഫസോ തങ്ങളുടെ കിരീട പ്രതീക്ഷ നില നിർത്തി. ആര്ടിസ്റ്റൈഡ് ബെൻസേ ആണ് ബുർക്കിന ഫസോക്ക് വേണ്ടി ഗോൾ നേടിയത്. ഈ കൊല്ലാത്തെ ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഈജിപ്ത് വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും വിജയ ഗോളൊന്നും നേടാനായില്ല. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഈജിപ്ത് ഗോൾ കീപ്പർ ഹദാരി ഈജിപ്തിന് വിജയം സമ്മാനിക്കുകയായിരുന്നു.

ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഈജിപ്തിന്റെ 9മത്തെ ഫൈനലാണിത്.  8 തവണയും ഈജിപ്ത് ആയിരുന്നു വിജയികൾ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഈജിപ്ത് ഘാന കാമറൂൺ മത്സരത്തിലെ വിജയികളെ നേരിടും.

Previous articleസിറ്റിക്ക് ഉജ്ജ്വല ജയം, സമനിലയിൽ കുടുങ്ങി യുണൈറ്റഡ്
Next articleനടക്കുന്നത് ചക്കളത്തിപ്പോര്, കുടുങ്ങുന്നത് കുട്ടികൾ