ബുർക്കിന ഫാസോ സെമിയിൽ 

മത്സരത്തിന്റെ 81ആം മിനുട്ടിലും 84 ആം മിനിറ്റിലും ഗോൾ അടിച്ചു ട്യുണീഷ്യയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു തോൽപ്പിച്ചു ബുർക്കിന ഫാസോ സെമിയിൽ പ്രവേശിച്ചു. എക്സ്ട്രാ ടൈമിലേക്കു മത്സരം നീളുമെന്ന തോന്നിച്ച നിമിഷത്തിലാണ് സുബ്സ്ടിട്യൂറ്റ് അരിസ്റ്റൈഡ്  ബാൻസ് ഫ്രീ കിക്കിലൂടെ ബുർക്കിനെ ഫാസോക്ക് ഗോൾ നേടികൊടുത്തത്.

ഗോൾ വഴങ്ങിയതോടെ മുഴുവൻ കളിക്കാരെയും ആക്രമണത്തിന് അയച്ച ടുണീഷ്യ പക്ഷെ ബുർക്കിന ഫാസോയുടെ കൌണ്ടർ അറ്റാക്കിങ്ങിൽ കുടുങ്ങി രണ്ടാമത്തെ ഗോളും വഴങ്ങി. രണ്ടാമത്തെ ഗോളിലൂടെ പ്രെജുസ് നകൗൽമ ബുർക്കിന ഫാസോക്ക് സെമിയിലേക്കുള്ള ടിക്കറ്റ് നേടി കൊടുത്തു.  സെമിയിൽ ബുർക്കിന ഫാസോ മൊറോക്കോ ഈജിപ്ത് മത്സരത്തിലെ വിജയികളെ നേരിടും

Previous articleഎടപ്പാളിന് ആവേശമായി ഇന്ന് മുഹമ്മദ് റാഫി ബൂട്ടു കെട്ടും
Next articleലീഗിൽ ഒന്നാമതെത്താൻ ഈസ്റ്റ് ബംഗാൾ മിനേർവക്കെതിരെ