മൂന്നാമതായി ബുർക്കിന ഫസോ

89ആം മിനുറ്റിൽ അലൈൻ ട്രയോറെ നേടിയ ഗോളിൽ ഘാനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ബുർക്കിന ഫസോ ആഫ്രിക്കൻ നേഷൻസ് കപ്പിൽ മൂന്നാം സ്ഥാനം നേടി. മത്സരം പെനാൽറ്റിയിലേക്ക് നീളുമെന്ന് തോന്നിച്ച സമയത്താണ് അലൈൻ ട്രയോറെ ഒരു മനോഹരമായ ഫ്രീ കിക്കിലൂടെ ബുർക്കിന ഫസോക്കു ഗോളും മത്സരവും നേടി കൊടുത്തത്.

സെമി ഫൈനലിൽ കാമറൂണിനോട് തോറ്റ ടീമിൽ നിന്ന് ഒരുപാടു മാറ്റങ്ങളുമായാണ് ഘാന കോച്ച് അവ്റാം ഗ്രാന്റ് ടീമിനെ ഇറക്കിയത്. പക്ഷെ ശക്തമായ ടീമിനെയാണ് ബുർക്കിന ഫസോ ഇറക്കിയത്. ആദ്യ പകുതിയിൽ ഘാനയുടെ തോമസ് പാർട്ടിയുടെ ശ്രമം ക്രോസ്സ് ബാറിൽ തട്ടി മടങ്ങി. ആദ്യ പകുതിയിൽ ബുർക്കിന ഫസോ കൌണ്ടർ അറ്റാക്കിങ് ഫുട്ബോളിൽ ആയിരുന്നു ശ്രദ്ധ കേന്ദ്രികരിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മികച്ച ആക്രമണ ഫുട്ബോൾ കാഴ്ചവെച്ചു കൊണ്ടാണ് ഘാന തുടങ്ങിയത്. സ്വാൻസി ഫോർവേഡ് ആയ്യുവിനു കിട്ടിയ ഒരു സുവാരണാവസരം ക്രോസ്സ് ബാറിന് മുകളിലൂടെ അടിച്ച് അവസരം നഷ്ടമാക്കി. കളിയുടെ അവസാന മിനിറ്റുകളിൽ അവസരങ്ങൾ സൃഷ്ട്ടിച്ചു ബുർക്കിന ഫസോ മത്സരത്തിലേക്ക് തിരിച്ചു വന്നു. സുബ്സ്ടിട്യൂറ്റ് സൈറില്ലേ ബയാലയുടെ ഷോട്ട് ഘാന ഗോൾ കീപ്പർ റിച്ചാർഡ് ഓഫോറി തട്ടിയകറ്റി.

89ആം മിനുട്ടിലാണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ വന്നത്. 20 വാരയകലെ നിന്ന് ട്രയോറെ എടുത്ത ഫ്രീ കിക്ക്‌ ഘാന പോസ്റ്റിന്റെ ഇടത് മൂലയിൽ പതിച്ചു. എക്സ്ട്രാ ടൈമിൽ മത്സരം സമനിലയിലാക്കാൻ ഘാനക്കു ലഭിച്ച സുവർണ്ണാവസരം ലെസ്റ്റർ പ്രധിരോധ താരം ഡാനിയേൽ അമർട്ടി കളഞ്ഞു കുളിച്ചു. മാർക്ക് ചെയ്യപ്പെടാതെ നിന്ന അമർട്ടിക്കു കിട്ടിയ ഹെഡർ പുറത്തടിക്കുകയായിരുന്നു. ഈ മത്സരത്തോടെ അവ്റാം ഗ്രാന്റ് ഘാന കോച്ച് സ്ഥാനത്തു നിന്ന് ഒഴിയാൻ സാധ്യതയുണ്ട്.

Previous articleസമനില വഴങ്ങി ബയേൺ, ലെപ്സിഗിനെ വീഴ്ത്തി ഡോർട്ട്മുണ്ട്
Next articleപരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക, ലങ്കയെ തകര്‍ത്തത് ഏഴ് വിക്കറ്റിനു