ജനുവരിയിലെ ആഫ്രിക്കൻ നാഷണൻസ് കപ്പ് നടന്നേക്കില്ലെന്നു സൂചന

20211026 194931

ജനുവരിയിൽ നടക്കേണ്ട ആഫ്രിക്കൻ നാഷണൻസ് കപ്പ് നടന്നേക്കില്ലെന്നു സൂചന. ടൂർണമെന്റ് നടത്തേണ്ട കാമറൂൺ ഫുട്‌ബോൾ അസോസിയേഷനും ആഫ്രിക്കൻ ഫുട്‌ബോൾ അസോസിയേഷനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും നിയമ പ്രശ്നങ്ങളും കാരണം ചിലപ്പോൾ ടൂർണമെന്റ് ഉപേക്ഷിക്കും എന്നാണ് സൂചന. നേരത്തെ കാമറൂണിൽ ടൂർണമെന്റിന് ആയി സ്റ്റേഡിയങ്ങൾ ഒരുങ്ങിയില്ല എന്ന വാർത്തയും പുറത്ത് വന്നിരുന്നു.

കോവിഡ് കാരണം ജനുവരിയിലേക്ക് നീട്ടി വച്ച ആഫ്രിക്കൻ ജേതാക്കളെ കണ്ടത്തേണ്ട ടൂർണമെന്റ് ഉപേക്ഷിച്ചാൽ അത് ലിവർപൂൾ അടക്കമുള്ള പല യൂറോപ്യൻ ടീമുകൾക്കും വലിയ ആശ്വാസം ആവും. നിലവിൽ ജനുവരിയിൽ ആഫ്രിക്കൻ താരങ്ങളെ വിട്ടു കൊടുക്കേണ്ടി വരും എന്ന ആശങ്കയിൽ ആയിരുന്നു ടീമുകൾ. ടൂർണമെന്റ് നടക്കുമോ ഇല്ലയോ എന്നത് വരും ദിനങ്ങളിൽ തന്നെ അറിയാൻ സാധിച്ചേക്കും.

Previous articleനിഖിലയ്ക്ക് ഹാട്രിക്ക്, പത്തനംതിട്ട സെമി ഫൈനലിൽ
Next articleപ്രശ്നങ്ങൾ പരിഹരിച്ചു ആഫ്രിക്കൻ നാഷൻസ് കപ്പ് സമയത്ത് നടത്തും എന്നു അധികൃതർ, ഖത്തർ വേദിയാക്കാനും ശ്രമങ്ങൾ