ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് 2022ലേക്ക് മാറ്റിവെച്ചു

- Advertisement -

അടുത്ത വർഷം ജനുവരിയിൽ നടക്കേണ്ടിയിരുന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് കൊറോണ വൈറസ്ബാധയെ തുടർന്ന് മാറ്റിവെച്ചു. കാമറൂണിൽ നടക്കേണ്ട ടൂർണമെന്റ് 2022ലേക്കാണ് മാറ്റിവെച്ചത്. 2021 ജനുവരി 9 മുതൽ ഫെബ്രുവരി 6 വരെയായിരുന്നു ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്.

എന്നാൽ യോഗ്യത മത്സരങ്ങൾ നടത്താനുള്ള സാഹചര്യം നിലവിൽ ഇല്ലാത്തത് കൊണ്ടാണ് ടൂർണമെന്റ് മാറ്റിവെക്കാൻ ആഫ്രിക്കൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചത്.

ഇത് രണ്ടാം തവണയാണ് ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് മാറ്റിവെക്കുന്നത്. നേരത്തെ ഈ വർഷം ജൂണിൽ നടക്കേണ്ട ടൂർണമെന്റ് കാമറൂണിൽ മഴക്കാലം ആയതിനെ തുടർന്ന് 2021 ജനുവരിയിലേക്ക് മാറ്റിവെക്കുകയായിരുന്നു.

Advertisement