ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസ് നാളെ മുതൽ, സലായുടെ ഈജിപ്ത് ഇറങ്ങും

32ആമത് ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിന് നാളെ തുടക്കമാകും. ഈജിപ്ത് ആതിഥ്യം വഹിക്കുന്ന നാഷൺസ് കപ്പിലെ ആദ്യ മത്സരത്തിൽ നാളെ അർധരാത്രി ഈജിപ്തും സിംബാബ്‌വേയും ആണ് ഏറ്റുമുട്ടുക. 24 രാജ്യങ്ങളാണ് ഇത്തവണ നാഷൺസ് കപ്പിൽ പങ്കെടുക്കുക. 16ൽ നിന്ന് 24 ടീമുകളായി ഉയർത്തിയ ശേഷം നടക്കുന്ന ആദ്യ ആഫ്രിക്കൻ നാഷൺസ് കപ്പാണിത്.

6 വേദികളിലായാണ് മത്സരം നടക്കുക. ഈജിപ്ത്, നൈജീരിയ, സെനഗൽ, മൊറോക്കോ, കാമറൂൺ, ഘാന എന്ന് തുടങ്ങി പ്രമുഖരൊക്കെ ഇത്തവണയും ടൂർണമെന്റിൽ ഉണ്ട്. സലാ, മാനെ, തുടങ്ങി പ്രമുഖ താരങ്ങളും ടൂർണമെന്റിൽ ഉണ്ട്. കാമറൂണായിരുന്നു കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ്. അന്ന് ഈജിപ്ത് റണ്ണേഴ്സ് അപ്പായിരുന്നു.

ഗ്രൂപ്പ് എ;
ഈജിപ്ത്, സിംബാബ്‌വെ, ഉഗാണ്ട, കോംഗോ

ഗ്രൂപ്പ് ബി;
നൈജീരിയ, ഗിനിയ, മഡഗാസ്കർ, ബുറുണ്ടി

ഗ്രൂപ്പ് സി;
സെനഗൽ, അൾജീരിയ, കെനിയ, ടാൻസാനിയ

ഗ്രൂപ്പ് ഡി;
മൊറോക്കോ, ഐവറി കോസ്റ്റ്, ദക്ഷിണാഫ്രിക്ക, നമീബിയ

ഗ്രൂപ്പ് ഇ;
ടുണീഷ്യ, മാലി, മൗറിത്താനിയ, അംഗോള

ഗ്രൂപ്പ് എഫ്;

കാമറൂൺ, ഘാന, ബെനിൻ, ഗിനിയ ബിസാവു

Previous articleഐ ലീഗ് ക്ലബുകൾ എ ഐ എഫ് എഫിനെതിരെ കോടതിയിലേക്ക്
Next articleയുവരാജ് സിംഗിനെ സ്വന്തമാക്കി ടൊറോണ്ടോ നാഷണല്‍സ്, ലോകകപ്പ് കളിയ്ക്കുന്ന താരങ്ങള്‍ ഉള്‍പ്പെടെ ലീഗിലേക്ക് ഒട്ടനവധി സൂപ്പര്‍ താരങ്ങള്‍